Webdunia - Bharat's app for daily news and videos

Install App

നടി റിയ കുമാരിയുടെ മരണം; ഭര്‍ത്താവിന്റെ മൊഴി പൂര്‍ണമായി വിശ്വസിക്കാതെ പൊലീസ്, അടിമുടി ദുരൂഹത

പാലത്തിനു സമീപം മൂത്രമൊഴിക്കാന്‍ ഇറങ്ങിയെന്നാണ് പ്രകാശ് കുമാറിന്റെ മൊഴി

Webdunia
വ്യാഴം, 29 ഡിസം‌ബര്‍ 2022 (10:26 IST)
കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ നിന്നു ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വെടിയേറ്റ് ജാര്‍ഖണ്ഡ് ചലച്ചിത്രതാരം റിയ കുമാരി (ഇഷാ അല്‍യ) മരിച്ച സംഭവത്തില്‍ ദുരൂഹത. റിയയുടെ ഭര്‍ത്താവും സിനിമ നിര്‍മാതാവുമായ പ്രകാശ് കുമാര്‍ പറഞ്ഞ കാര്യങ്ങളെ പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുക്കുന്നില്ല. റാഞ്ചിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് തങ്ങള്‍ക്ക് നേരെ കവര്‍ച്ചാസംഘത്തിന്റെ ആക്രമണമുണ്ടായതെന്ന് പ്രകാശ് കുമാര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴികളില്‍ പൊലീസിനു ചില പൊരുത്തക്കേടുകള്‍ തോന്നുന്നുണ്ട്. 
 
ഭര്‍ത്താവ് പ്രകാശ് കുമാര്‍, മൂന്ന് വയസ്സുള്ള മകള്‍ എന്നിവര്‍ക്കൊപ്പം റാഞ്ചിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് കാറില്‍ സഞ്ചരിക്കുന്നതിനിടെ ഇന്നലെ രാവിലെ ആറിനു ഹൗറ ജില്ലയില്‍ ദേശീയപാതയിലായിരുന്നു സംഭവം. മഹിശ്രേഖ പാലത്തില്‍ കാര്‍ നിര്‍ത്തി പ്രകാശ് കുമാര്‍ പുറത്തിറങ്ങിയ തക്കം നോക്കി മൂന്നംഗസംഘം ഓടിയെത്തി ആക്രമിക്കുകയും കൊള്ളയടിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് ആരോപണം. കൊള്ളസംഘത്തിന്റെ കൈയില്‍ നിന്ന് തന്നെ രക്ഷിക്കാന്‍ ഇടപെടുന്നതിനിടെ റിയ കുമാരിക്ക് വെടിയേറ്റെന്നാണ് പ്രകാശ് കുമാര്‍ പൊലീസിനോട് പറഞ്ഞത്. 
 
പാലത്തിനു സമീപം മൂത്രമൊഴിക്കാന്‍ ഇറങ്ങിയെന്നാണ് പ്രകാശ് കുമാറിന്റെ മൊഴി. എന്നാല്‍ കാര്‍ നിര്‍ത്തിയെന്ന് പറയുന്ന സ്ഥലം ഇതിനു യോജിച്ചതായിരുന്നില്ല. കൃത്യമായി ഈ സ്ഥലത്ത് കവര്‍ച്ചാസംഘം കാത്തുനിന്നു എന്ന പ്രകാശിന്റെ മൊഴിയിലും ദുരൂഹതയുള്ളതായി പൊലീസ് പറയുന്നു. ദേശീയ പാതയിലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ട്രെയിന്‍ ഏതാണെന്നറിയാമോ, ആരും ഇതില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ടിആര്‍എഫിനെ പരസ്യമായി പിന്തുണച്ച് പാക് ഉപ പ്രധാനമന്ത്രി

എട്ട് വന്ദേ ഭാരത് ട്രെയിനുകളില്‍ തത്സമയ ബുക്കിങ് സംവിധാനം ആരംഭിച്ചു

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്നിനു തുടങ്ങും; ഘോഷയാത്രയോടെ ഒന്‍പതിന് സമാപനം

ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മിണ്ടുന്നില്ല; രാജ്യത്തിന്റെ അഭിമാനം അടിയറവ് വച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments