Actress Shobana personal life: പ്രായം 53, ഇപ്പോഴും അവിവാഹിത; കൂട്ടിന് ഒരാള്‍ വേണമെന്ന് തോന്നിയപ്പോള്‍ ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു, നടി ശോഭനയുടെ ജീവിതം

ശോഭനയുടെ വ്യക്തിജീവിതത്തെ കുറിച്ച് അധികം ആര്‍ക്കും അറിയില്ല

Webdunia
ചൊവ്വ, 21 മാര്‍ച്ച് 2023 (11:12 IST)
Actress Shobana: തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി ശോഭന അഭിനയിച്ചിട്ടുണ്ട്. 
 
ശോഭനയുടെ വ്യക്തിജീവിതത്തെ കുറിച്ച് അധികം ആര്‍ക്കും അറിയില്ല. 1970 മാര്‍ച്ച് 21 നാണ് ശോഭനയുടെ ജനനം. താരത്തിനു ഇപ്പോള്‍ 53 വയസ്സാണ് പ്രായം. വിവാഹത്തോട് താല്‍പര്യമില്ലാത്തതിനാല്‍ ഇപ്പോഴും അവിവാഹിതയായി തുടരുന്നു. 
 
ഒറ്റയ്ക്കുള്ള ജീവിതത്തില്‍ ആരെങ്കിലും കൂട്ട് വേണമെന്ന് കരുതിയാണ് ശോഭന ഒരു പെണ്‍കുട്ടിയെ ദത്തെടുത്തത്. 2011 ലാണ് ശോഭനയുടെ ജീവിതത്തിലേക്ക് മകള്‍ എത്തുന്നത്. നാരായണി എന്നാണ് ശോഭനയുടെ ദത്തുപുത്രിയുടെ പേര്. തന്റെ സിനിമകളില്‍ മണിച്ചിത്രത്താഴ് ആണ് മകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് ശോഭന പറയുന്നു. തന്റെ കാര്യത്തില്‍ മകള്‍ വളരെ പൊസസീവ് ആണെന്നും ശോഭന പറഞ്ഞു. മകള്‍ക്ക് മൂന്ന് വയസ്സ് പ്രായമുള്ളപ്പോഴാണ് ശോഭന തിര എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയത്. 
 
മകളുടെ ഇപ്പോഴത്തെ വിശേഷങ്ങളും താരം പങ്കുവെച്ചു. എട്ടാം ക്ലാസിലാണ് മകള്‍ ഇപ്പോള്‍ പഠിക്കുന്നത്. ചെന്നൈയില്‍ താന്‍ പഠിച്ച അതേ സ്‌കൂളിലാണ് മകളുടെ വിദ്യാഭ്യാസമെന്നും ശോഭന പറഞ്ഞു. 
 
ഏപ്രില്‍ 18 എന്ന ചിത്രത്തില്‍ ബാലചന്ദ്ര മേനോന്റെ ഭാര്യയുടെ വേഷം ചെയ്താണ് ശോഭന മലയാളത്തില്‍ അരങ്ങേറിയത്. ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ശോഭനയുടെ പ്രായം വെറും 14 ആയിരുന്നു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കണം, ദിവസവും പരിശോധന വേണമെന്ന് സുപ്രീംകോടതി

എയർ ട്രാഫിക് സിസ്റ്റത്തിൽ സാങ്കേതിക തകരാർ, ഡൽഹി വിമാനത്താവളത്തിൽ നൂറിലേറെ വിമാനങ്ങൾ വൈകി

എല്ലാ ജില്ലകളിലും ജുവനൈല്‍ പോലീസ് യൂണിറ്റുകള്‍ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെഎസ് ബൈജു

ന്യൂഡല്‍ഹിയില്‍ വായു ഗുണനിലവാരം കൂടുതല്‍ മോശമാകും; സഹായിക്കാമെന്ന് ചൈന

അടുത്ത ലേഖനം
Show comments