Webdunia - Bharat's app for daily news and videos

Install App

കീർത്തി, നിന്റെ വികൃതമായ ചിരി ഞാൻ മറക്കില്ല: ശ്രീ റെഡ്ഡി

ലൈംഗികാരോപണം; കീർത്തി സുരേഷിനെതിരെ ശ്രീ റെഡ്ഡി

Webdunia
വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (15:44 IST)
നടി കീർത്തി സുരേഷിനെതിരെ തെലുങ്ക് താരം ശ്രീറെഡ്ഡി. കീർത്തിയും വിശാലും ഒരുമിച്ച സണ്ടക്കോഴി 2 വിന്റെ പ്രസ്മീറ്റിൽ പങ്കെടുക്കവേ ശ്രീറെഡ്ഡിയെക്കുറിച്ച് വിശാല്‍ പറഞ്ഞത് കേട്ട് കീര്‍ത്തി ചിരിച്ചതാണ് നടിയെ ചൊടിപ്പിച്ചത്.   
 
നേരത്തെ നാനിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച ശ്രീറെഡ്ഡിക്കെതിരേ വിശാല്‍ രംഗത്ത് വന്നിരുന്നു. ഇതിനെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകർക്ക് വിശാൽ നൽകിയ മറുപടിയാണ് കീർത്തിയടക്കമുള്ളവരെ ചിരിപ്പിച്ചത്.
 
ശ്രീറെഡ്ഡിയെ പരിഹസിച്ചായിരുന്നു വിശാലിന്റെ മറുപടി. ‘ഇത്രയും വിവാദങ്ങൾ നടക്കുന്ന സമയത്തും അവർക്ക് പുതിയ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ അത് നല്ല കാര്യമാണ്. ആരാണോ ആ ചിത്രത്തില്‍ അവരോടൊപ്പം അഭിനയിക്കുന്നത് അവര്‍ വളരെയേറെ ശ്രദ്ധിക്കണം. ശ്രീ റെഡ്ഡിയിൽ നിന്നും രക്ഷപെടാൻ എപ്പോഴും ഒരു ക്യാമറ വെയ്ക്കുന്നത് നല്ലതായിരിക്കും’- എന്നായിരുന്നു വിശാലിന്റെ മറുപടി.
 
കീര്‍ത്തിയുള്‍പ്പടെയുള്ളവര്‍ ചിരിച്ചുകൊണ്ടാണ് വിശാലിന്റെ മറുപടി കേട്ടത്. ഇതാണ്  ശ്രീറെഡ്ഡിയെ ചൊടിപ്പിച്ചത്. ‘എന്നെക്കുറിച്ച് വിശാല്‍ പറയുന്നത് കേട്ടുള്ള കീര്‍ത്തി സുരേഷിന്റെ ചിരി വികൃതമായിരുന്നു. വിഷമിക്കേണ്ട മാഡം നിങ്ങള്‍ എന്നും നല്ല നിലയില്‍ ആകണമെന്നില്ല. ഒരുദിവസം നിങ്ങള്‍ക്ക് പോരാടുന്നവന്റെ വിഷമം മനസിലാകും. ഞാന്‍ ഒരിക്കലും നിങ്ങളുടെ ചിരി മറക്കില്ല.‘- ശ്രീറെഡ്ഡി കുറിച്ചു
 
പ്രമുഖര്‍ക്കെതിരേയുള്ള ലൈംഗികാരോപണങ്ങളും പ്രസ്താവനകളും കൊണ്ട് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ താരമാണ് ശ്രീറെഡ്ഡി. നടന്മാരായ നാനി, ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ്, സുന്ദര്‍ സി തുടങ്ങിയവര്‍ക്കെതിരേയുള്ള ശ്രീറെഡ്ഡിയുടെ ലൈംഗികാരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 1200 പോയിന്റ് വരെ ഉയര്‍ന്നു

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ നിന്നും 5 വിമാനങ്ങള്‍ നിറയെ ഐഫോണ്‍ കടത്തിയതായി റിപ്പോര്‍ട്ട്

Kedar Jadhav Joins BJP: ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിന് പലപ്പോഴായി യുവതി നല്‍കിയത് മൂന്നുലക്ഷം രൂപ, രാജ്യംവിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ്

അമേരിക്ക പുറത്തിറക്കിയത് ബ്ലാക്ക് മെയിലിംഗ് സ്വഭാവം; ബുദ്ധിയില്ലായ്മ ആവര്‍ത്തിക്കുകയാണെന്ന് ചൈന

അടുത്ത ലേഖനം
Show comments