Webdunia - Bharat's app for daily news and videos

Install App

പാലേരിമാണിക്യം അടക്കമുള്ള സിനിമകളില്‍ ശ്വേത മേനോന് ശബ്ദം കൊടുത്തത് സീനത്ത് ! മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയുടെ ജീവിതകഥ ഇങ്ങനെ

Webdunia
ഞായര്‍, 27 മാര്‍ച്ച് 2022 (08:10 IST)
മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് സീനത്ത്. നാടക വേദിയില്‍ നിന്നാണ് സീനത്ത് സിനിമയിലേക്കും സീരിയലിലേക്കും എത്തിയത്. അറിയപ്പെടുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ് സീനത്ത്. പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, പെണ്‍പട്ടണം എന്നീ സിനിമകളില്‍ ശ്വേത മേനോന് ഡബ്ബ് ചെയ്തത് സീനത്താണ്. ഒരു സിനിമാകഥ പോലെ നാടകീയതകള്‍ നിറഞ്ഞതായിരുന്നു സീനത്തിന്റെ വ്യക്തിജീവിതം. ഇതേ കുറിച്ച് സീനത്ത് തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
 
പതിനെട്ടാം വയസ്സിലേക്ക് കടക്കുന്ന സമയത്താണ് കെ.ടി.മുഹമ്മദ് എന്ന നാടകാചാര്യനെ സീനത്ത് വിവാഹം കഴിച്ചത്. സീനത്തിനെ വിവാഹം കഴിക്കുമ്പോള്‍ കെ.ടി.മുഹമ്മദിന്റെ പ്രായം 54 ആയിരുന്നു. കോഴിക്കോട് കലിംഗ തിയറ്ററില്‍വെച്ചാണ് കെ.ടി.മുഹമ്മദിനെ താന്‍ ആദ്യമായി പരിചയപ്പെട്ടതെന്ന് സീനത്ത് പറയുന്നു. കെ.ടിയുടെ 'സൃഷ്ടി' എന്ന നാടകത്തിലാണ് സീനത്ത് ആദ്യമായി അഭിനയിച്ചത്.
 
പതിനെട്ടാമത്തെ വയസില്‍ വിവാഹിതയാകുന്നു. അതും 54 വയസുള്ള കെ.ടി മുഹമ്മദെന്ന നാടകാചാര്യനെയാണ് വിവാഹം കഴിക്കേണ്ടി വന്നത്.എല്ലാമൊരു നാടകീയതയുടെ ഭാഗമയാണ്. 'കെ.ടിക്ക് അന്ന് ചെറുതായി ആസ്തമയുടെ ശല്യമുണ്ട്. മരുന്നൊക്കെ എടുത്തു തരാന്‍ പലപ്പോഴും എന്നോടാണ് പറയുന്നത്. പിന്നീടാണ് കെ.ടിയെ ഞാന്‍ ശരിക്കും ഒന്ന് ശ്രദ്ധിച്ചു തുടങ്ങിയത്. അദ്ദേഹത്തിന്റെ രീതികളോട് എപ്പോഴോ ഞാനറിയാതെ ചെറിയ ഇഷ്ടം തോന്നി തുടങ്ങിയിരുന്നു,' സീനത്ത് പറഞ്ഞു.
 
'പെട്ടെന്നൊരു ദിവസം അദ്ദേഹം എന്റെ ഇളയമ്മയോട് ചോദിച്ചു സീനത്തിനെ വിവാഹം കഴിപ്പിച്ചു തരാമോ എന്ന്. ശരിക്കും ആദ്യം എനിക്കത് ഉള്‍ക്കൊള്ളാനായില്ല. പ്രായമായിരുന്നു ഞങ്ങള്‍ക്കിടയിലെ പ്രധാനകാരണം. ഇതിനിടെ ഞാന്‍ കെ.ടിയെ വിവാഹം കഴിക്കാന്‍ പോകുന്നതായി നാടകസമിതിയില്‍ ജോലിചെയ്യുന്ന ചിലര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാളുമായി എന്റെ വിവാഹം ഉറപ്പിച്ച സമയായിരുന്നു അത്. തുടര്‍ന്ന് ഞാന്‍ കെ.ടിയോട് ഒട്ടും സംസാരിക്കാതെയായി. ഇതിനിടയില്‍ ഞാനും ഇളയമ്മയുമുള്‍പ്പടെയുള്ളവരെ നാടക സമിതിയില്‍ നിന്ന് അവര്‍ പിരിച്ചു വിട്ടു. കെ.ടിക്ക് എന്നോടുള്ള അടുപ്പമാണ് കാരണമായി അതിന് പറഞ്ഞത്. ആ സമയത്താണ് അദ്ദേഹത്തിന് ഫിലിം ഡവലപ്മെന്റ് കോര്‍പ്പറേഷനില്‍ ചെയര്‍മാനായി നിയമനം ലഭിച്ചു. ആ വാശിയില്‍ ഞാന്‍ പറഞ്ഞു എനിക്ക് കെ.ടിയെ വിവാഹം ചെയ്യാന്‍ സമ്മതമാണന്ന്. അന്ന് ഞാന്‍ എടുത്തത് ഒരിക്കലും മാറാത്ത ഉറച്ച തീരുമാനമായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള പ്രായവ്യത്യാസമോ ആളുകള്‍ പറയുന്നത് മനസിലാക്കാനുള്ള അറിവോ പക്വതയോ ഒന്നും എനിക്ക് അന്ന് ഉണ്ടായിരുന്നില്ല. ഞങ്ങള്‍ തമ്മിലുള്ള ദാമ്പത്യത്തിന്റെ ആയുസ് 16 വര്‍ഷമായിരുന്നു,' - സീനത്ത് പറഞ്ഞു.
 
കെ.ടി.മുഹമ്മദുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയ ശേഷം സീനത്ത് അനില്‍ കുമാറിനെയാണ് വിവാഹം കഴിച്ചത്. രണ്ട് ബന്ധത്തിലും സീനത്തിന് ഓരോ മക്കള്‍ വീതം ഉണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ചിറ്റൂരില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് ഒറ്റയടിക്ക് കൂടിയത് 840 രൂപ

10 വര്‍ഷത്തിനിടെ കേരളത്തിന് 1.57 ലക്ഷം കോടി രൂപ നല്‍കിയെന്ന് കേന്ദ്ര ധനമന്ത്രി; 239 ശതമാനം കൂടുതല്‍

ലഹരി ഉപയോഗത്തിലൂടെ എച്ച്‌ഐവി പടര്‍ന്നത് 10 പേര്‍ക്ക്; വളാഞ്ചേരിയില്‍ കൂടുതല്‍ പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ്

മുന്‍ കാമുകിക്കൊപ്പം ഫോട്ടോ; ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് യുവതി തിളച്ച എണ്ണ ഒഴിച്ചു

അടുത്ത ലേഖനം
Show comments