Webdunia - Bharat's app for daily news and videos

Install App

യോദ്ധയ്ക്ക് ശേഷം മലയാളത്തിൽ എ ആർ റഹ്മാൻ! അണിയറയിൽ ഒരു ബ്രഹ്മാണ്ഡ ചിത്രം!

മോഹൻലാലിന് വേണ്ടി എ ആർ റഹ്മാൻ വീണ്ടും! ഒരു ബ്രഹ്മാണ്ഡ ചിത്രം!

Webdunia
തിങ്കള്‍, 9 ജനുവരി 2017 (15:39 IST)
വർഷങ്ങളായി ആരാധകർ കാത്തിരിക്കു‌ന്ന രണ്ടാ‌മൂഴം അടുത്ത വർഷം ഉണ്ടാകുമെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു. 600 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴത്തിന്റെ തിരക്കഥ മോഹൻലാലിന് ലഭിച്ചു. എല്ലാ ഭാഷയിലും സ്വീകാര്യമായ സബ്‌ജക്ടായതിനാല്‍ ചിത്രം പല ഭാഷകളിലാകും എത്തുക. 
 
ഭീമനായി മോഹൻലാൽ എത്തുമ്പോൾ ബാക്കി കഥാപാത്രങ്ങളായി ആരൊക്കെയാവും എത്തുക എന്നും ആരാധകർ അന്വേഷിക്കുകയാണ്. വൻ താരനിര തന്നെയാണ് ഉള്ളതെന്നും റിപ്പോർട്ടുണ്ട്. യോദ്ധയ്ക്ക് ശേഷം എ ആർ റഹ്മാൻ മാജിക് മലയാളത്തിലെത്തുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. മോഹൻലാലും എ ആർ റഹ്മാനും വീണ്ടുമൊന്നിക്കുമ്പോൾ പ്രേക്ഷകരുടെ ആകാംഷയും വർധിക്കുകയാണ്. 
 
വര്‍ഷങ്ങളായി രണ്ടാമൂഴത്തിന്റെ അവ്യക്തത തുടരുകയായിരുന്നു. തിരക്കഥ എന്ന് പൂര്‍ത്തിയാകുമെന്നും ആര് നായകനാകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. മോഹന്‍‌ലാല്‍ തന്നെയാണ് നായകനാകുക എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും അതില്‍ വ്യക്തതയില്ലായിരുന്നു. തുടര്‍ന്നാണ് അനിശ്ചിതത്ത്വങ്ങള്‍ക്ക് വിരാമമിട്ട് താരം തന്നെ ഇന്നലെ രംഗത്തെത്തിയത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കടുത്ത മലിനീകരണം, ഡൽഹിയിൽ ഓറഞ്ച് അലർട്ട്, സ്കൂളുകൾ ഓൺലൈനാക്കി, നിയന്ത്രണങ്ങൾ കർശനം

വന്ദേഭാരതിലെ സാമ്പാറില്‍ ചെറുപ്രാണികള്‍; ഏജന്‍സിക്കു അരലക്ഷം രൂപ പിഴ

മോഷണം എതിര്‍ത്താല്‍ ആക്രമണം, വ്യായാമം കുണ്ടന്നൂര്‍ പാലത്തിനടിയില്‍; കുറുവ സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വോട്ടുകള്‍, കോണ്‍ഗ്രസ് വോട്ടുകളും പിടിക്കും; പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

സന്ദീപ് തികഞ്ഞ വര്‍ഗീയവാദി; പ്രചരണത്തില്‍ നിന്ന് വിട്ടുനിന്ന് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും

അടുത്ത ലേഖനം
Show comments