Webdunia - Bharat's app for daily news and videos

Install App

വിജയിയെ ഭയന്ന് ‘സര്‍ക്കാര്’‍; തിയേറ്ററുകള്‍ക്കെതിരെ വ്യാപക ആക്രമം - ചിത്രം ചൂടന്‍ വിവാദത്തിലേക്ക്

വിജയിയെ ഭയന്ന് ‘സര്‍ക്കാര്’‍; തിയേറ്ററുകള്‍ക്കെതിരെ വ്യാപക ആക്രമം - ചിത്രം ചൂടന്‍ വിവാദത്തിലേക്ക്

Webdunia
വ്യാഴം, 8 നവം‌ബര്‍ 2018 (19:14 IST)
മെര്‍സലിന് പിന്നാലെ വിജയുടെ ദീപാവലി ചിത്രം സര്‍ക്കാരും വിവാദത്തിന് തിരികൊളുത്തിയതോടെ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്ക് നേരെ ആക്രമണം. എഐഎഡിഎംകെ പ്രവര്‍ത്തകരാണ് കോയമ്പത്തൂരിലേയും മധുരയിലെയും തിയേറ്ററുകള്‍ ആ‍ക്രമിച്ചത്.

തിയേറ്ററിന് പുറത്ത് സ്ഥാപിച്ചിരുന്ന സര്‍ക്കാരിന്റെ പോസ്‌റ്ററുകള്‍ നശിപ്പിച്ച എഐഎഡിഎംകെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും ഭീകരാന്തരീക്ഷമുണ്ടാക്കുകയും ചെയ്‌തു. കൂട്ടമായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

സര്‍ക്കാരിനേയും ഭരണകക്ഷിയേയും സിനിമ വിമര്‍ശിക്കുന്നുണ്ടെന്നാണ് എഐഎഡിഎംകെയുടെ ആരോപണം.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ കോമളവല്ലി എന്ന യഥാര്‍ഥ പേര് ചിത്രത്തിലെ കഥാപാത്രമായ വരലക്ഷ്‌മിക്ക് നല്‍കിയതും എതിര്‍പ്പിന് കാരണമായി.

വിജയ് ചിത്രം മരണമടഞ്ഞ എഐഎഡിഎംകെ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ദേവരാജന്‍ എന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ ചെന്നൈ സിറ്റി പൊലീസ് കമ്മീഷര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ചിത്രത്തിലെ പ്രധാന നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ചിത്രം റിലീസ് ചെയ്തിന് പിന്നാലെ തമിഴ്‌നാട് മന്ത്രിമാരായ അന്‍പളകന്‍, സിവി ഷണ്‍മുഖം, ഡി. ജയകുമാര്‍, കടമ്പൂര്‍ രാജു എന്നിവര്‍ പ്രതികരിച്ചിരുന്നു.

സര്‍ക്കാരിലെ രാഷ്‌ട്രീയ സൂചനകളുള്ള ഭാഗങ്ങള്‍ നിക്കണമെന്ന് മന്ത്രി കടമ്പൂര്‍ രാജു കഴിഞ്ഞ ദിവസം  ആവശ്യപ്പെട്ടിരുന്നു.

“രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചു. സിനിമയുടെ അണിയറ പ്രവര്‍ത്തകള്‍ ഈ ഭാഗങ്ങള്‍ നീക്കം ചെയ്‌താല്‍ നല്ലതായിരിക്കും. അല്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടര്‍ നടപടികളിലേക്ക് കടക്കും” - എന്നാണ് മന്ത്രി വ്യക്തമാക്കിയത്.

സര്‍ക്കാരിലെ രാഷ്‌ട്രീയ പരാമര്‍ശങ്ങളും ഭാഗങ്ങളും നീക്കം ചെയ്യാത്ത സാഹചര്യം  വളര്‍ന്നു വരുന്ന നടനായ വിജയ്‌ക്കു  നല്ലതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthanandan : വിഎസിന്റെ സംസ്‌കാരം മറ്റന്നാള്‍, ഇന്ന് രാത്രി മുതല്‍ തിരുവനന്തപുരത്ത് പൊതുദര്‍ശനം, നാളെ ആലപ്പുഴയിലേക്ക്

V S Achuthanandan : വി എസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതം, സമയരേഖ

VS Achuthanandan: അവസാന ദിവസങ്ങളില്‍ ഡോക്ടര്‍മാരും അതിശയിച്ചു, 'മരണത്തോടും എന്തൊരു പോരാട്ടം'

VS Achuthanandan Died: സമരസൂര്യന്‍ അസ്തമിച്ചു; വി.എസ് ഓര്‍മ

Kerala Weather: ചക്രവാതചുഴി, മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം; കാലവര്‍ഷം ഇനിയും കനക്കും

അടുത്ത ലേഖനം
Show comments