ഐശ്വര്യ ലക്ഷ്മി പുറത്ത്, മോഹൻലാലിന് നായിക മാളവിക മോഹനൻ; 'ഹൃദയപൂർവ്വം' ആരംഭിക്കുന്നു

നിഹാരിക കെ.എസ്
തിങ്കള്‍, 27 ജനുവരി 2025 (18:22 IST)
മലയാളത്തിലെ എവർഗ്രീൻ കോംബോ ആയ മോഹൻലാൽ-സത്യൻ അന്തിക്കാട് വീണ്ടും ഒന്നിക്കുന്നു. മാളവിക മോഹനൻ ആണ് നായിക. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രം കൂടിയാണ് ഹൃദയപൂർവം. സത്യൻ അന്തിക്കാടിന്റെ മക്കളും സംവിധായകരുമായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.
 
ഐശ്വര്യ ലക്ഷ്മിയെ ആയിരുന്നു ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. നായിക. മായാനദിയിലും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലും വരത്തനിലുമൊക്കെ ഐശ്വര്യ കാഴ്ച വെച്ചത് മികച്ച പ്രകടനം ആയിരുന്നുവെന്നും മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും 'ഹൃദയപൂർവ്വം' എന്നും സത്യൻ അന്തിക്കാട് മുൻപ് പറഞ്ഞിരുന്നു. എന്നാൽ, ചിത്രീകരണത്തിന് ദിവസങ്ങൾക്ക് മുൻപാണ് ഐശ്വര്യയെ മാറ്റി മാളവികയെ കാസ്റ്റ് ചെയ്യുന്നത്. ഇതിന് പിന്നിലെ കാരണം വ്യക്തമല്ല.
 
സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 10ന് ആരംഭിക്കും. അഖിൽ സത്യൻ ആണ് ചിത്രത്തിന്റെ കഥ. സിനിമയിൽ അസോസിയേറ്റ് ആയാണ് അനൂപ് സത്യൻ പ്രവർത്തിക്കുന്നത്. നവാഗതനായ സോനു ടി.പി.യാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.
 
നടി സംഗീത, അമൽ ഡേവിസ്, നിഷാൻ, ജനാർദനൻ, സിദ്ദിഖ്, ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ജസ്റ്റിൻ പ്രഭാകരനാണ് സംഗീതം. അനു മൂത്തേടത്ത് ഛായാഗ്രഹണം. എഡിറ്റിങ് കെ. രാജഗോപാൽ, കലാസംവിധാനം പ്രശാന്ത് മാധവ്. കൊച്ചി, പൂണൈ എന്നിവിടങ്ങളിലാകും ചിത്രീകരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരെഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായി മതേതര നിലപാടുള്ളവരെ വെല്ലുവിളിച്ചു : പി വി അൻവർ

ഇന്ത്യ സുപ്രധാന പങ്കാളി, ട്രംപിന്റെ തീരുവകള്‍ പിന്‍വലിക്കണമെന്ന് യുഎസില്‍ പ്രമേയം

തിരുവനന്തപുരത്തെ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും - വി വി രാജേഷ്

എൽ.ഡി.എഫ് സ്വതന്ത സ്ഥാനാർത്ഥിക്ക് സ്വന്തം വോട്ട് മാത്രം

2010ലെ പരാജയമായിരുന്നു കടുത്ത പരാജയം, അന്ന് തിരികെ വന്നിട്ടുണ്ട്, ഇത്തവണയും തിരിച്ചുവരും : എം സ്വരാജ്

അടുത്ത ലേഖനം
Show comments