അജിത്തേ കടവുളേ..; ശബരിമല സന്നിധാനത്ത് ബാനർ ഉയർത്തി മുദ്രാവാക്യം വിളിച്ച് ആരാധകർ, വീഡിയോ

നിഹാരിക കെ എസ്
തിങ്കള്‍, 25 നവം‌ബര്‍ 2024 (09:06 IST)
ശബരിമല സന്നിധാനത്ത് നടൻ അജിത്തിന്റെ ബാനർ ഉയർത്തി ആരാധകർ. നടന്റെ ഏറ്റവും പുതിയ സിനിമയുടെ ടീസർ ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചത് തമിഴ്‌നാട്ടിൽ നിന്നെത്തിയ ആരാധകരാണ്. അജിത്തിന്റെ ചിത്രം പതിച്ച ബാനറുമായാണ് സംഘം എത്തിയത്. 'അജിത്തേ കടവുളേ' എന്ന മുദ്രാവാക്യം വിളിച്ചാണ് സംഘം ബാനറുമായി എത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്.
 
പുതിയ സിനിമയായ ‘വിടാമുയർച്ചി’യുടെ ടീസർ ആവശ്യപ്പെട്ടായിരുന്നു ബാനർ. റാണിപ്പേട്ടിൽ നിന്നുള്ള ആരാധകർ എന്നാണ് വിവരം. വീഡിയോ പ്രചരിച്ചതോടെ തമിഴ്‌നാട്ടിൽ നിന്നടക്കം വലിയ വിമർശനം ഉയരുന്നുണ്ട്. ക്ഷേത്ര സങ്കേതത്തിൽ ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കരുതെന്നാണ് ആവശ്യം. ദേവസ്വം ബോർഡും സംഭവം പരിശോധിക്കും.
 
അതേസമയം, അജിത്ത് ചിത്രം വിടാമുയർച്ചിയുടെ റിലീസ് പ്രതിസന്ധിയിലാണെന്നാണ് വിവരം. കമൽ ഹാസൻ ചിത്രം ഇന്ത്യൻ 2 കനത്ത പരാജയമായി മാറിയതിനാൽ വിടാമുയർച്ചി ഉടനെ റിലീസ് ചെയ്യണ്ട എന്നാണ് നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസിന്റെ തീരുമാനം. മഗിഴ് തിരുമേനി ഒരുക്കുന്ന ചിത്രത്തിൽ തൃഷയാണ് നായികയാവുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sabarimala _News_Updates_Tamil (@sabarimala_news_updatestamil)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അടുത്ത ലേഖനം
Show comments