Webdunia - Bharat's app for daily news and videos

Install App

അജിത്ത്, വിജയ്, കാര്‍ത്തി... കോളിവുഡില്‍ റീ-റിലീസുകളുടെ കാലം, വരാനിരിക്കുന്ന സിനിമകളുടെ ലിസ്റ്റ് ഇതാ !

കെ ആര്‍ അനൂപ്
ബുധന്‍, 21 ഫെബ്രുവരി 2024 (12:20 IST)
കോളിവുഡ് സിനിമയില്‍ ഇത് റീ-റിലീസുകളുടെ കാലം. വിജയമായ സൂപ്പര്‍ താരങ്ങളുടെ പഴയ തമിഴ് സിനിമകള്‍ ഒരിക്കല്‍ക്കൂടി തിയറ്ററുകളില്‍ കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. വിജയുടെ 'ഗില്ലി' മുതല്‍ അജിത്തിന്റെ 'ബില്ല' വരെ, വരും ദിവസങ്ങളില്‍ റിലീസ് ചെയ്യും.ആ ലിസ്റ്റ് ഇതാ!
 
കാതല്‍ മന്നന്‍
 
കാതല്‍ മന്നന്‍ എന്ന ചിത്രം പുറത്തിറങ്ങിയതോടെയാണ് അജിത്തിനെ പ്രണയ നായകനായി ആരാധകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്.1998-ലെ ഒരു ബ്ലോക്ക്ബസ്റ്റര്‍ ആയിരുന്നു.ശരണ്‍ സംവിധാനം ചെയ്ത സിനിമ മാര്‍ച്ച് ഒന്നിനെ തമിഴ്‌നാട്ടിലെ തിരഞ്ഞെടുത്ത തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യും.
 
മിന്‍സാര കനവ്
 
 രാജീവ് മേനോന്‍ സംവിധാനം ചെയ്ത് അരവിന്ദ് സ്വാമി, പ്രഭുദേവ, കാജോള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1997ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മിന്‍സാര കനവ്.
സിനിമ മാര്‍ച്ച് 1 ന് തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എആര്‍ റഹ്‌മാനാണ്.
 
ബില്ല
 
 അജിത്തും നയന്‍താരയും പ്രധാന വേഷങ്ങളില്‍ എത്തിയ വിഷ്ണുവര്‍ദ്ധന്‍ ചിത്രം 2007 ലാണ് പുറത്തിറങ്ങിയത്.ഫെബ്രുവരി 23 ന് സിനിമ വീണ്ടും തിയറ്ററുകളില്‍ എത്തും.
 അജിത്തിന്റെ ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായിരുന്നു ഇത്.
 
പരുത്തിവീരന്‍
 
 കാര്‍ത്തിയുടെ അരങ്ങേറ്റ ചിത്രമാണ് പരുത്തിവീരന്‍.2007-ല്‍ റിലീസ് ചെയ്ത സിനിമ 300 ദിവസങ്ങള്‍ തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ ഓടി. അമീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കാര്‍ത്തിയും പ്രിയാമണിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. ണ്‍ നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം 2024-ല്‍ തീയറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്.
 
ഗില്ലി
 
 വിജയും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഗില്ലി.2004-ല്‍ റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ 50 കോടിയിലധികം നേടി. 2024 ഏപ്രിലില്‍ വീണ്ടും റിലീസ് ചെയ്യും.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേസ് വേണ്ട; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കൊണ്ടാണെന്ന് നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

വനിതാ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ മാസവും രണ്ട് ദിവസത്തെ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments