Webdunia - Bharat's app for daily news and videos

Install App

എനിക്ക് പോസിറ്റിവിറ്റി വളരെ കുറവാണ്; ഞാനൊരു ചെറ്റയാണ്: 'വെള്ള' സ്നേഹത്തിന്റെ കാരണം വെളിപ്പെടുത്തി അജു വർഗ്ഗീസ്

നിഹാരിക കെ എസ്
ചൊവ്വ, 12 നവം‌ബര്‍ 2024 (08:50 IST)
എറണാകുളം: മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസൻ കൈപിടിച്ചുയർത്തിയ നടന്മാരിൽ ഒരാളാണ് അജു വർഗീസ്. കോമഡി കഥാപാത്രങ്ങൾ ചെയ്ത അജു അടുത്തിടെ ട്രാക്ക് മറ്റേറ്റിയിരുന്നു. കേരള ക്രൈം ഫയൽസ്, ഹെലൻ തുടങ്ങിയ ചിത്രങ്ങളിലൂടെ അജു വർഗീസ് തന്റെ മറ്റൊരു മുഖം കൂടി പ്രേക്ഷകർക്ക് കാണിച്ചിരുന്നു. ഇപ്പോഴിതാ, ഓഫ് സ്‌ക്രീനിൽ കൂടുതലായി വെളുത്ത വസ്ത്രങ്ങൾ ധരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി നടൻ അജു വർഗീസ്. സ്വർഗം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
 
അൽപ്പം കുടവയർ ഉള്ളതും തനിക്ക് ഇഷ്ടമാണ് എന്നും അജു വർഗ്ഗീസ് പറയുന്നു. ഒരുപാട് നിറങ്ങളുള്ള ഷർട്ടുകൾ ഇല്ലേ. എല്ലാം കൂടി ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് വെള്ള ഷർട്ട് ധരിക്കുന്നത്. പോസ്റ്റിവിറ്റി വളരെ കുറവുള്ള ആളാണ് ഞാൻ. ഭയങ്കര ചെറ്റ. വസ്ത്രങ്ങൾ സെലക്ട് ചെയ്ത് ഇടുന്നതിൽ വലിയ താത്പര്യം ഉള്ള ആളല്ല. ദീർഘനേരം ആലോചിച്ച് ഡ്രസ് സെലക്ട് ചെയ്യുന്നതൊന്നും ഇഷ്ടമല്ലെന്നും അജു വർഗ്ഗീസ് കൂട്ടിച്ചേർത്തു.
 
ഫീനിക്‌സ് എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ കുടവയർ ഉണ്ടായിരുന്നു. അല്ലാതെ സിനിമയ്ക്ക് വേണ്ടി അങ്ങിനെ ആക്കി എടുത്തത് അല്ല. ഫീനിക്‌സ് എന്ന സിനിമയിലെ കഥാപാത്രത്തിന് കുടവയർ ആവശ്യമായിരുന്നു. അതുകൊണ്ടാണ് ഒന്നുവച്ച് വലിച്ച് കെട്ടാതിരുന്നത്. കേരള ക്രൈം ഫയൽസിൽ എന്നെ കൊണ്ട് വലിച്ച് കെട്ടിച്ചു. വേറെ വഴിയില്ല. പോലീസിന്റെ ശരീര പ്രകൃതി വേണമല്ലോ?.
 
ടൊവിനോ വളരെ ഡെഡിക്കേറ്റഡ് ആയുള്ള നായകൻ ആണ്. എആർഎം എന്ന സിനിമ ഉദാഹരണം ആണ്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവരും സിനിമയോട് അർപ്പണബോധം ഉള്ളവരാണ് അതുകൊണ്ടാണ് ഒരിക്കൽ വിനീത് പറഞ്ഞത് എല്ലാവർക്കും പൃഥ്വിരാജ് ആകാൻ കഴിയില്ലല്ലോ എന്ന്. അത് വലിയ അർത്ഥവത്തായ പരാമർശം ആണെന്നും അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

അടുത്ത ലേഖനം
Show comments