Webdunia - Bharat's app for daily news and videos

Install App

ശാരീരികമായി മര്‍ദ്ദിക്കാന്‍ ശ്രമം; അഖില്‍ മാരാരെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയേക്കും, മോഹന്‍ലാലിന്റെ തീരുമാനം നിര്‍ണായകം

അഖിലിനെ പുറത്താക്കണമെന്ന് പ്രേക്ഷകര്‍ക്കിടയിലും ആവശ്യം ഉയര്‍ന്നിട്ടുണ്ട്

Webdunia
വെള്ളി, 12 മെയ് 2023 (11:55 IST)
സഹമത്സരാര്‍ഥികളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ മത്സരാര്‍ഥി അഖില്‍ മാരാരെ ഷോയില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് വിവരം. ഇന്നലെ നടന്ന എപ്പിസോഡില്‍ സഹമത്സരാര്‍ഥികളായ ശ്രുതി, റെനീഷ എന്നിവരോട് വളരെ മോശം രീതിയില്‍ അഖില്‍ പെരുമാറിയത് വിവാദമായിട്ടുണ്ട്. ഇവരെ മര്‍ദ്ദിക്കാന്‍ അഖില്‍ പല തവണ കയ്യോങ്ങുന്നതും എപ്പിസോഡില്‍ കാണിച്ചു. 

അഖിലിനെ പുറത്താക്കണമെന്ന് പ്രേക്ഷകര്‍ക്കിടയിലും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സഹമത്സരാര്‍ഥികളായ സ്ത്രീകളെ അടിക്കാന്‍ പലതവണ കയ്യോങ്ങിയ അഖിലിനെ പോലൊരു മെയില്‍ ഷോവനിസ്റ്റിനെ ബിഗ് ബോസ് ഷോയില്‍ തുടരാന്‍ അനുവദിക്കരുതെന്നാണ് ആവശ്യം. ഷോയുടെ അവതാരകനായ മോഹന്‍ലാല്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടിരിക്കുന്നു. 
 
സ്ത്രീകളെ അടിക്കാന്‍ കയ്യോങ്ങുന്നു, സ്ത്രീകളെ ഉപദ്രവിക്കുന്നു, അവരെ തെറി വിളിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു മത്സരാര്‍ഥിക്ക് കൂടുതല്‍ വിസിബിലിറ്റി കൊടുക്കുന്നത് ബിഗ് ബോസ് പോലൊരു റിയാലിറ്റി ഷോയില്‍ ഒഴിവാക്കുകയാണ് വേണ്ടത്. എന്ത് സന്ദേശമാണ് ഇതുകൊണ്ട് നല്‍കുന്നതെന്നും ബിഗ് ബോസ് പ്രേക്ഷകര്‍ ചോദിക്കുന്നു. 
 
ബിഗ് ബോസ് ഷോയ്ക്കിടെ തന്റെ ഭാര്യയെ അടിച്ചിട്ടുണ്ട് എന്ന് പോലും വളരെ കൂളായി അഖില്‍ പറയുന്നു. മലയാളമല്ല മറ്റേതെങ്കിലും ഭാഷയില്‍ ആണെങ്കില്‍ പോലും ഇതിനെതിരെ ശക്തമായ നടപടിയെടുക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമം പ്രോത്സാഹിപ്പിച്ചതിന് ആ മത്സരാര്‍ഥിയെ പുറത്താക്കാനും മടിക്കില്ല. എന്നാല്‍ മലയാളത്തില്‍ അങ്ങനെയൊരു നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Karkadakam 1: കര്‍ക്കടക മാസം പിറക്കുന്നത് എന്ന്? അറിയേണ്ടതെല്ലാം

Kerala Weather Live Updates, July 1: ന്യൂനമര്‍ദ്ദം, ജൂലൈ രണ്ട് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്നത്തെ കാലാവസ്ഥ വാര്‍ത്തകള്‍

V.S.Achuthanandan: അച്യുതാനന്ദന്‍ വെന്റിലേറ്ററില്‍ തുടരുന്നു; ആരോഗ്യനില ഗുരുതരം

ആറ് പൊലീസുകാരെ സുരക്ഷയ്ക്കു ആവശ്യപ്പെട്ട് ഗവര്‍ണര്‍, പട്ടിക വെട്ടി സര്‍ക്കാര്‍; പോര് കനക്കുന്നു

ചൈനയ്ക്കും പാകിസ്ഥാനും മുകളിൽ കൂടുതൽ നിരീക്ഷണമൊരുക്കാൻ ഇന്ത്യ, 2029 ഓടെ വിക്ഷേപിക്കുക 52 ഉപഗ്രഹങ്ങൾ

അടുത്ത ലേഖനം
Show comments