Webdunia - Bharat's app for daily news and videos

Install App

അക്ഷയ് കുമാറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു; ഒടുവില്‍ ജീവിതപങ്കാളിയായത് മറ്റൊരാള്‍, 2011 ല്‍ ഡിവോഴ്‌സ്; മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും നായികയായ ഈ താരത്തിന്റെ ജീവിതം ഇങ്ങനെ

Webdunia
ചൊവ്വ, 11 ജനുവരി 2022 (11:04 IST)
'അമ്മൂമക്കിളി വായാടി..' എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പം തുള്ളിച്ചാടി മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച പൂജ ബത്രയെന്ന സുന്ദരിയെ ഓര്‍മയില്ലേ? മോഹന്‍ലാലിനൊപ്പം ചന്ദ്രലേഖയിലും മമ്മൂട്ടിക്കൊപ്പം മേഘത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പൂജയുടെ വ്യക്തിജീവിതത്തെ കുറിച്ച് അധികം ആര്‍ക്കും അറിയില്ല. 
 
1976 ഒക്ടോബര്‍ 27 നാണ് പൂജ ബത്രയുടെ ജനനം. എംബിഎയ്ക്ക് ശേഷമാണ് പൂജ മോഡലിങ് രംഗത്തേക്കും സിനിമാ രംഗത്തേക്കും എത്തുന്നത്. 1993 ല്‍ ഫെമിന മിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ ആയി പൂജ തിരഞ്ഞെടുക്കപ്പെട്ടു. മിസ് ഏഷ്യാ പസഫിക് മത്സരത്തില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 
 
1997 ല്‍ വീര്‍സാത്തിലൂടെയാണ് പൂജ ബോളിവുഡില്‍ അരങ്ങേറിയത്. മികച്ചൊരു അത്‌ലറ്റ് കൂടിയായിരുന്നു താരം. 
 
തൊണ്ണൂറുകളില്‍ സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാറുമായി ബന്ധപ്പെട്ട് പൂജ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍, പിന്നീട് ഈ ബന്ധം തകരുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 
 
2002 ലാണ് പൂജയുടെ വിവാഹം. ഡോ.സോനു എസ്.അഹുല്‍വാലിയ ആയിരുന്നു വരന്‍. ഈ ബന്ധത്തിനു ഒന്‍പത് വര്‍ഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2011 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

നെയ്യാറ്റിന്‍കരയില്‍ ക്ലാസ് മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതകരമായ പുരോഗതിയെന്ന് സംവിധായകന്‍ ജയരാജ്

പ്ലസ്ടു വിദ്യാത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്

അടുത്ത ലേഖനം
Show comments