Webdunia - Bharat's app for daily news and videos

Install App

'ഷൂട്ടിങ്ങിനിടെ മന്ത്രവാദിയെ വിളിച്ചുവരുത്തിയ കനകയും അമ്മയും'! വിചിത്ര സംഭവമിങ്ങനെ

നിഹാരിക കെ എസ്
ചൊവ്വ, 19 നവം‌ബര്‍ 2024 (16:41 IST)
ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി എന്നീ സിനിമകൾ മാത്രം മതി കനക എന്ന നദിയെ മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ. അമ്മ ദേവികയുടെ മരണവും തുടർന്ന് നടിയുടെ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളും ആരാധകർക്ക് സുപരിചിതപമാണ്. ഇപ്പോഴിതാ കനകയെക്കുറിച്ചുള്ള ചില കാര്യങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്.
 
‘വിയറ്റ്‌നാം കോളനി എന്ന സിനിമയുടെ ഷൂട്ടിംഗിന് ആലപ്പുഴയിൽ വന്നപ്പോഴാണ് ഞാൻ കനകയെ ആദ്യമായി കണ്ടത്. ഒരു ഗൾഫ് ഷോയ്ക്ക് ക്ഷണിക്കാനായി കനകയുടെ മദ്രാസിലുള്ള വീട്ടിൽ പോയിട്ടുണ്ട്. പിതാവിന്റെ ഉപദ്രവത്തിൽ നിന്നും ഒഴിവായിക്കിട്ടാനായി, വിയറ്റ്‌നാം കോളനിയുടെ ഷൂട്ടിംഗിന്റെ സമയത്ത് ആലപ്പുഴയിലെ ഹോട്ടൽ മുറിയിൽ മന്ത്രവാദിയെ വരുത്തി വലിയൊരു പൂജ നടത്തിയ വിവരം അതിന്റെ പ്രൊഡക്ഷൻ കൺട്രോളർ എന്നോട് പറഞ്ഞു. ആ പിതാവിനെ അമ്മയും മകളും അത്രത്തോളം ഭയപ്പെടുകയുണ്ടായി’- ആലപ്പി അഷ്‌റഫ് വ്യക്തമാക്കി.
 
കനകയുടെ മാതാപിതാക്കൾ തമ്മിൽ വേർപിരിഞ്ഞതാണ്. അതിനുശേഷം അമ്മയായിരുന്നു കനകയുടെ എല്ലാമെല്ലാം. പിതാവ് തട്ടിക്കൊണ്ടുപോകുമെന്ന് കരുതി പലപ്പോഴും സ്‌കൂളിൽ പോലും പോകാൻ സാധിക്കാത്ത സാഹചര്യം കനകയ്ക്കുണ്ടായിരുന്നു. അമ്മയുടെ മരണത്തോടെയാണ് കനക സിനിമ വിട്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദമുണ്ടെന്ന് പിവി അന്‍വര്‍; പണവുമായി ചിലര്‍ എത്തുന്നു

ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ബിരുദ ഓണേഴ്സ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

Kerala Weather: യെല്ലോ അലര്‍ട്ട് എന്നുപറഞ്ഞാല്‍ 'മഴ പെയ്യില്ല' എന്ന് അര്‍ത്ഥമില്ല; മുന്നറിയിപ്പ് തുടരുന്നു

P.V.Anvar: കോണ്‍ഗ്രസിനോടും തെറ്റിപിരിഞ്ഞു, മത്സരിക്കാത്തത് സ്വരാജിനെ പേടിച്ച്; അന്‍വര്‍ കടുത്ത നിരാശയില്‍

ദന്തല്‍ ക്ലിനിക്കില്‍ ഉപയോഗിച്ചത് മലിനമായ സലൈന്‍; തമിഴ്‌നാട്ടില്‍ എട്ടുപേര്‍ ഗുരുതരമായ ബ്രെയിന്‍ അണുബാധ മൂലം മരിച്ചു

അടുത്ത ലേഖനം
Show comments