ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ രണ്ടാം ഭാഗത്തില്‍ ടോവിനോ തോമസും, ചിത്രീകരണം അടുത്ത വര്‍ഷം

കെ ആര്‍ അനൂപ്
ചൊവ്വ, 20 ജൂലൈ 2021 (15:06 IST)
2019-ല്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍.സൗബിനും സുരാജും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് രണ്ടാം ഭാഗം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. 'ഏലിയന്‍ അളിയന്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ടോവിനോ തോമസ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അതേസമയം ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെ  അതേപോലെ തന്നെ നിലനിര്‍ത്തുകയും ചെയ്യും. 
 
ടോവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ. പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.ചില ഭാഗങ്ങള്‍ വിദേശത്തും ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. അടുത്തവര്‍ഷം ആയിരിക്കും ചിത്രീകരണം.സന്തോഷ് ടി കുരുവിളയുടെ എസ്ടികെ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
അതേസമയം 'ഏലിയന്‍ അളിയന്‍'കൂടാതെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന് മുമ്പില്‍ രണ്ടു ചിത്രങ്ങള്‍ കൂടി ഉണ്ട്. നിവിന്‍പോളിയോടൊപ്പം ചിത്രീകരണം പൂര്‍ത്തിയാക്കിയ 'കനകം കാമിനി കലഹം', കുഞ്ചാക്കോ ബോബനൊപ്പം 'ന്നാ താന്‍ കേസ് കൊട്'എന്നൊരു ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുസ്ലീങ്ങള്‍ക്കെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

അടുത്ത ലേഖനം
Show comments