Webdunia - Bharat's app for daily news and videos

Install App

ബജറ്റ് 600 കോടി, അറ്റ്ലിയുടെ പ്രതിഫലം 100 കോടി! അല്ലു അർജുന് അഞ്ച് നായികമാർ; അറ്റ്ലീ പടം പറയുന്നത് പുനർജന്മ കഥ?

നിഹാരിക കെ.എസ്
വ്യാഴം, 6 മാര്‍ച്ച് 2025 (09:50 IST)
തെലുങ്കിൽ ഇറങ്ങാനുള്ള സിനിമകളെല്ലാം വമ്പൻ ബജറ്റിൽ ഉള്ളവയാണ്. അല്ലു അർജുന്റെ അടുത്ത സിനിമ സംവിധായകൻ അറ്റ്ലിക്കൊപ്പമെന്ന് റിപ്പോർട്ട്. പുഷ്പയുടെ വമ്പൻ വിജയത്തിന് പിന്നാലെ അല്ലു അറ്റ്ലിക്കൊപ്പമാണ് കൈകോർക്കുന്നത് എന്നാണ് സൂചന. ജവാൻ എന്ന സിനിമയുടെ വിജയത്തിന് ശേഷം അറ്റ്ലീയും പുഷ്പ 2 ന്റെ വിജയത്തിന് പിന്നാലെ അല്ലുവും ഒന്നിക്കുന്ന സിനിമ വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നതും. 
 
പുനർജന്മ പ്രമേയത്തെ അടിസ്ഥാനമാക്കിയായിരിക്കും അല്ലു അർജുൻ-അറ്റ്ലീ ചിത്രം കഥ പറയുക എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. അല്ലു അർജുൻ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാകും അവതരിപ്പിക്കുക. ഇതിൽ ഒന്ന് ആധുനിക കാലഘട്ടത്തിലുള്ളതും മറ്റൊന്ന് പഴയകാലഘട്ടത്തിലേതുമാണെന്നാണ് സൂചന. രണ്ട് കാലഘട്ടവും പ്രേക്ഷകരെ പിടിച്ചിരുന്നത്തുന്ന തരത്തിലായിരിക്കും.
 
മാത്രമല്ല ഈ ചിത്രത്തിൽ അഞ്ച് നായികമാരുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. ജാൻവി കപൂറുമായി ഇതിൽ ഒരു കഥാപാത്രത്തിനായി ചർച്ചകൾ നടക്കുന്നതായും സൂചനകളുണ്ട്. അറ്റ്ലിയുടെ ഇഷ്ടനായികയായ നയൻതാര ചിത്രത്തിൽ ഉണ്ടാകില്ലെന്നാണ് സൂചന. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി ജവാൻ ചെയ്തപ്പോഴും നയൻതാര ആയിരുന്നു നായിക. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഈ വർഷം ഏപ്രിലിൽ ആരംഭിക്കും.
 
ഈ വർഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അടുത്ത വർഷത്തോടെ സിനിമ റിലീസ് ചെയ്യുമെന്നുമാണ് സൂചന. 600 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ അല്ലു അർജുന്റെ പ്രതിഫലം 250 കോടി ആണ്. സംവിധായകനായ അറ്റ്ലീ വാങ്ങുന്നത് 100 കോടിയും. സൺ പിക്ചേഴ്സും അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള ഗീത ആർട്സും ചേർന്നാണ് സിനിമ നിർമിക്കുന്നതെന്ന് നേരത്തെ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനിൽ കയറിയുള്ള കളി വേണ്ട, യു എസ് നീക്കത്തെ എതിർത്ത് പാകിസ്ഥാനും ചൈനയും റഷ്യയും ഇറാനും

ദുരന്തത്തിന് ഉത്തരവാദി വിജയെന്ന് ഓവിയ, നടിക്കെതിരെ സോഷ്യൽമീഡിയയിൽ അസഭ്യവർഷം, പോസ്റ്റ് പിൻവലിച്ചു

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വിജയ്

karur Stampede Vijay: രോഗിയുമായെത്തിയ ആംബുലൻസ് കണ്ട വിജയ് ചോദിച്ചു, 'എന്നപ്പാ ആംബുലൻസിലും നമ്മുടെ കൊടിയാ?'; വിമർശനം

'വല്യ ഡെക്കറേഷൻ ഒന്നും വേണ്ട... സുധാമണി'; പരിഹസിച്ച് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്

അടുത്ത ലേഖനം
Show comments