Webdunia - Bharat's app for daily news and videos

Install App

'കാമത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ നായികമായി അമലാ പോൾ; കാത്തിരിപ്പുമായി ആരാധകർ

കൂട്ടത്തില്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സെഗ്മെന്റില്‍ ആയിരുന്നു കെയ്‌റ അദ്വാനി അഭിനയിച്ചത്.

തുമ്പി എബ്രഹാം
വെള്ളി, 11 ഒക്‌ടോബര്‍ 2019 (09:26 IST)
നെറ്റ്ഫ്‌ളിക്‌സില്‍ ഏറെ ശ്രദ്ധ നേടിയ ‘ലസ്റ്റ് സ്‌റ്റോറീസി’ന്റെ തെലുങ്ക് റീമേക്കില്‍ മറ്റൊരു ബോള്‍ഡ് കഥാപാത്രമായെത്തുകയാണ് അമല. കാമത്തിന്റെയും ആസക്തിയുടെയും സ്ത്രീ ലൈംഗികതയുടെയും കഥ പറഞ്ഞ ‘ലസ്റ്റ് സ്‌റ്റോറീസി’ല്‍ കെയ്‌റ അദ്വാനി ചെയ്ത കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത് എന്നാണ് വിവരം.
 
ജഗപതി ബാബുവും ഈ സെഗ്‌മെന്റില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. റോണി സ്‌ക്രൂവാലയാണ് സീരിസ് നിര്‍മ്മിക്കുന്നത്. അനുരാഗ് കശ്യപ്, സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍ എന്നിവരായിരുന്നു ‘ലസ്റ്റ് സ്‌റ്റോറീസ്’ എന്ന ആന്തോളജി സിനിമയിലെ സംവിധായകര്‍. കൂട്ടത്തില്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സെഗ്മെന്റില്‍ ആയിരുന്നു കെയ്‌റ അദ്വാനി അഭിനയിച്ചത്. ചിത്രത്തിലെ ചില ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കെയ്‌റ അദ്വാനിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടത്.
 
കാമം പുരുഷന് മാത്രമുള്ള ആനന്ദമാണെന്ന പരമ്പരാഗതമായ തെറ്റിദ്ധാരണകളെയും ചിന്തകളെയുമാണ് കരണ്‍ ജോഹര്‍ ഈ സെഗ്മെന്റിലൂടെ ചോദ്യം ചെയ്തത്. വളരെ ധീരമായ ആ കഥാപാത്രത്തെ അമല എങ്ങനെ അവതരിപ്പിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് താരത്തിന്റെ ആരാധകര്‍.
 
നന്ദിനി റെഡ്ഡിയാണ് അമല അഭിനയിക്കുന്ന സെഗ്മെന്റ് സംവിധാനം ചെയ്യുന്നത്. മറ്റു സെഗ്മെന്റുകള്‍ സങ്കല്‍പ്പ് റെഡ്ഡി, തരുണ്‍ ഭാസ്‌കര്‍, സന്ദീപ് റെഡ്ഡി വാന്‍ഗ എന്നിവരും സംവിധാനം ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം