Webdunia - Bharat's app for daily news and videos

Install App

അമ്മയുടെ മുഖമാണ് അമ്പിളിക്ക്, വിവാഹം കഴിഞ്ഞപ്പോള്‍ എനിക്ക് നല്ലൊരു കുടുംബത്തെ കിട്ടി: ആദിത്യന്‍

Webdunia
വ്യാഴം, 22 ഏപ്രില്‍ 2021 (14:24 IST)
അഭിനേത്രിയും നര്‍ത്തകിയുമായ അമ്പിളി ദേവിയും നടനും ഭര്‍ത്താവുമായ ആദിത്യനെന്ന ജയനും തമ്മില്‍ വേര്‍പിരിയലിന്റെ വക്കിലാണ്. ഇരുവരും പരസ്പരം കുറ്റപ്പെടുത്തിയും സ്വന്തം ഭാഗം ന്യായീകരിച്ചും മാധ്യമങ്ങളോട് പ്രതികരണം നടത്തിയിരുന്നു. അതിനിടയിലാണ് ഇരുവരും വിവാഹം കഴിച്ച സമയത്ത് പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. 
 
അമ്പിളിയെ ഇത്ര ഇഷ്ടപ്പെടാനുള്ള കാരണമായി ആദിത്യന്‍ പറയുന്നത് അമ്പിളിക്ക് തന്റെ അമ്മയുടെ മുഖമാണ് എന്നതാണ്. വിവാഹശേഷം കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ എന്ന ചാറ്റ് ഷോയിലാണ് അമ്പിളിയെ ഇഷ്ടപ്പെടാനുള്ള കാരണം ആദിത്യന്‍ വെളിപ്പെടുത്തിയത്. വര്‍ഷങ്ങളായി അമ്പിളിയെ സ്‌നേഹിച്ചിരുന്നു എന്നും അതിനിടയിലാണ് അമ്പിളി ആദ്യ വിവാഹം കഴിക്കുന്നതെന്നും ഇത് തന്നെ ഏറെ തളര്‍ത്തിയെന്നും ഈ അഭിമുഖത്തില്‍ ആദിത്യന്‍ പറയുന്നുണ്ട്. 'അമ്മയുടെ മുഖമാണ് അമ്പിളിക്ക്. വിവാഹം കഴിഞ്ഞപ്പോള്‍ എനിക്ക് നല്ലൊരു കുടുംബത്തെ കിട്ടി. അമ്പിളിയുടെ മകനെ എനിക്ക് ഇഷ്ടമായിരുന്നു,' ആദിത്യന്‍ പറയുന്നു. 

ആദിത്യനെ വിവാഹം ചെയ്യുന്നതിനു മുന്‍പുള്ള കാലം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു എന്ന് അമ്പിളി നേരത്തെ പറഞ്ഞിട്ടുണ്ട്. ആദ്യ വിവാഹത്തെ കുറിച്ചായിരുന്നു അമ്പിളി ഇക്കാര്യം പറഞ്ഞത്. 'ആദിത്യന്‍ എന്നും ഒപ്പമുണ്ടാകുമെന്ന് വിശ്വാസമുണ്ട്, കഴിഞ്ഞ പത്ത് വര്‍ഷം കുറേ അനുഭവിച്ചു,' ആദിത്യനെ വിവാഹം ചെയ്ത ശേഷം കൈരളി ടിവിയിലെ ജെബി ജങ്ഷന് നല്‍കിയ അഭിമുഖത്തിലാണ് അമ്പിളി ഇങ്ങനെ പറഞ്ഞത്. എന്നാല്‍, ആദിത്യനുമായുള്ള ബന്ധം ഇപ്പോള്‍ ഉലച്ചിലിന്റെ വക്കിലാണെന്ന് താരം തുറന്നുപറഞ്ഞതിനു പിന്നാലെയാണ് മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. 

ടെലിവിഷന്‍ താരവും ഭര്‍ത്താവുമായ ആദിത്യനുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണെന്നും വലിയ വേദനയോടെയാണ് ജീവിതത്തില്‍ കടന്നുപോയതെന്നും അമ്പിളി ദേവി കഴിഞ്ഞ ദിവസമാണ് തുറന്നുപറഞ്ഞത്. ആദിത്യനുമായുള്ള ബന്ധം അമ്പിളി വേര്‍പിരിയുകയാണെന്ന തരത്തില്‍ നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. അതിനെയെല്ലാം ശരിവയ്ക്കുന്ന പ്രതികരണമാണ് താരത്തിന്റേത്. 
 
ആദിത്യനു മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്നും അത് അറിഞ്ഞതു മുതല്‍ തങ്ങള്‍ക്കിടയില്‍ സൗഹൃദം കുറഞ്ഞെന്നും അമ്പിളി പറയുന്നു. വിവാഹമോചനം അനുവദിക്കണമെന്നാണ് ആദിത്യന്റെ ആവശ്യം. അതിനായി തന്നെ സമീപിച്ചെന്നും അമ്പിളി പറയുന്നു. 
 
'കുറേ നാളായി എന്നെ ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. എന്തെങ്കിലും കാര്യം പറയാനുണ്ടെങ്കില്‍ ബ്ലോക്ക് മാറ്റി അയയ്ക്കും. വീണ്ടും ബ്ലോക്ക് ചെയ്യും,' മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ അമ്പിളി ദേവി പറഞ്ഞു.  

താന്‍ വിവാദങ്ങളോടൊന്നും പ്രതികരിക്കാതെ ഇരിക്കുകയായിരുന്നെന്നും എന്നാല്‍, ഇപ്പോള്‍ കേള്‍ക്കുന്ന വിവാദങ്ങളില്‍ സത്യങ്ങളുണ്ടെന്നും അമ്പിളി ദേവി പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. 
 
നിയമപരമായി ഇപ്പോഴും താന്‍ തന്നെയാണ് ആദിത്യന്റെ ഭാര്യയെന്നും ഗര്‍ഭിണി ആകുന്നതുവരെയുള്ള വിവാഹബന്ധം വളരെ സന്തോഷകരമായിരുന്നെന്നും അമ്പിളി ദേവി പറഞ്ഞു. തങ്ങള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി ആദിത്യന്‍ റിലേഷന്‍ഷിപ്പിലാണെന്ന് അമ്പിളി പറയുന്നു. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീയെന്നും അമ്പിളി അഭിമുഖത്തില്‍ പറഞ്ഞു. 
 
ഡെലിവറി കഴിഞ്ഞ സമയത്ത് ആദിത്യന്‍ തന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. ബിസിനസിനുവേണ്ടി തൃശൂര്‍ ആണെന്നാണ് പറഞ്ഞിരുന്നത്. അതെല്ലാം താന്‍ വിശ്വസിക്കുകയായിരുന്നെന്നും കഴിഞ്ഞ മാര്‍ച്ചിലാണ് ഇക്കാര്യങ്ങളെല്ലാം താന്‍ അറിഞ്ഞതെന്നും അമ്പിളി പറയുന്നു. താന്‍ വിവാഹമോചനം അനുവദിച്ചുകൊടുക്കണമെന്നാണ് ആദിത്യന്റെ ഇപ്പോഴത്തെ ആവശ്യമെന്നും അമ്പിളി പറഞ്ഞു.

ആദിത്യനെക്കുറിച്ച് ഇന്‍ഡസ്ട്രിയില്‍ മോശം അഭിപ്രായം ഉണ്ടായിരുന്നു എന്നും എന്നാല്‍, ആദിത്യന്റെ വാക്കുകള്‍ വിശ്വസിച്ചാണ് വിവാഹത്തിനു താന്‍ തയ്യാറായതെന്നും അമ്പിളി ദേവി പറഞ്ഞു. ആദിത്യന്‍ തന്റെ അച്ഛനോടും അമ്മയോടുമൊക്കെ നേരില്‍ വന്നു സംസാരിച്ചിട്ടാണ് വിവാഹം നടന്നതെന്നും നന്നായി ജീവിച്ചു കാണിച്ചു കൊടുക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു അന്ന് ആദിത്യന്‍ തന്നോട് പറഞ്ഞിട്ടുള്ളതെന്നും അമ്പിളി ദേവി പറഞ്ഞു. ആദിത്യനുമായുള്ള ബന്ധത്തില്‍ വിള്ളലേറ്റതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അമ്പിളി. 
 
'ഇന്‍ഡസ്ട്രിയില്‍ കുറേ മോശം അഭിപ്രായങ്ങള്‍ ആദിത്യനെക്കുറിച്ച് ഉണ്ടായിരുന്നല്ലോ.. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതെല്ലാം ആളുടെ കൂടെ ജീവിച്ചവരുടെ കുഴപ്പം കൊണ്ടാണെന്നായിരുന്നു പറഞ്ഞത്,' അമ്പിളി പറഞ്ഞു. അച്ഛനും അമ്മയും ഇല്ലാതെ താന്‍ ഒറ്റയ്ക്കാണ് ജീവിച്ചതെന്നും അതുകൊണ്ട് ജീവിതത്തില്‍ അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ടെന്നും ആദിത്യന്‍ വിവാഹത്തിനു മുന്‍പ് പറഞ്ഞിരുന്നതായി അമ്പിളി. ഇനിയെങ്കിലും നല്ല ജീവിതം വേണമെന്നൊക്കെയാണ് വിവാഹം ആലോചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ ആദിത്യന്‍ തന്റെ അച്ഛനോടും അമ്മയോടും പറഞ്ഞതെന്നും അമ്പിളി പറഞ്ഞു. തന്നെ വിവാഹം ചെയ്യണമെന്നല്ല, തന്റെ കുടുംബത്തെ മൊത്തത്തില്‍ വേണമെന്നായിരുന്നു ആദിത്യന്‍ വിവാഹത്തിനു മുന്‍പ് പറഞ്ഞിരുന്നതെന്നും അമ്പിളി പറഞ്ഞു. 
 
'ജീവിതം' എന്ന ക്യാപ്ഷന്‍ നല്‍കി അമ്പിളി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ മുതലാണ് ഗോസിപ്പുകള്‍ പരന്നു തുടങ്ങിയത്. പിന്നീട് അമ്പിളി ആദിത്യന്‍ എന്നായിരുന്ന ഫെയ്‌സ്ബുക്ക് പേര് അമ്പിളി ദേവി എന്നാക്കി അപ്‌ഡേറ്റ് ചെയ്തു. 'കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണ താമരയെ കൈവെടിഞ്ഞോ' എന്ന ശോകമയമായ ഗാനശകലമാണ് അമ്പിളി പോസ്റ്റ് ചെയ്തത്. ആദിത്യനൊപ്പം നില്‍ക്കുന്ന ഫോട്ടോ ആയിരുന്നു ഫെയ്‌സ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമായി കിടന്നിരുന്നത്. അതും അമ്പിളി ഒഴിവാക്കി. ഇതുമായി ബന്ധപ്പെട്ട് ഗോസിപ്പുകള്‍ പ്രചരിച്ചതോടെ 'ഇപ്പോഴും അമ്പിളി എന്റെ ഭാര്യയാണ്' എന്ന് വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ആദിത്യന്‍ പറഞ്ഞിരുന്നു. 
 
2019ലാണ് അമ്പിളിയും ആദിത്യനും വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. അധികം വൈകാതെ അമ്പിളിക്കും ആദിത്യനും ഒരു മകന്‍ പിറന്നു. അര്‍ജുന്‍ എന്നാണ് മകന് പേര്. അമര്‍നാഥ് എന്നാണ് അമ്പിളിയുടെ മൂത്ത മകന്റെ പേര്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയോധികൻ കുളത്തിൽ വീണു മരിച്ചു എന്ന സംഭവത്തിൽ ട്വിസ്റ്റ്: കുളം ഉടമ അറസ്റ്റിൽ

ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ല, ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മുരളീധരൻ

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

വില 400 രൂപ, ഒന്നാം സമ്മാനം 20 കോടി: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിയുന്നു

യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ഭാര്യക്കെതിരെ പരാതി

അടുത്ത ലേഖനം
Show comments