Webdunia - Bharat's app for daily news and videos

Install App

കോടികളുടെ സ്വത്തുക്കള്‍ അമിതാഭ് ബച്ചന്‍ മറ്റൊരാള്‍ക്ക് കൈമാറുന്നു - പ്രശ്‌നം ഗുരുതരം

മരണശേഷം സ്വത്തുക്കൾ ആര്‍ക്ക്; വെളിപ്പെടുത്തലുമായി ബിഗ്ബി

Webdunia
വ്യാഴം, 2 മാര്‍ച്ച് 2017 (16:15 IST)
സിനിമയ്‌ക്കൊപ്പം കുടുംബത്തെയും എന്നും നെഞ്ചോടു ചെര്‍ത്തുവച്ച ഇന്ത്യന്‍ സിനിമയുടെ ബിഗ്‌ബി അമിതാഭ് ബച്ചന്‍ തന്റെ സ്വത്തുക്കള്‍ ആര്‍ക്കെന്ന് വ്യക്തമാക്കി. നവമാധ്യമങ്ങളുടെ കടന്ന് കയറ്റം മൂലമാണ് വിഷയത്തില്‍ ഇത്രവേഗം തീരുമാനമെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന അഭിപ്രായവും ബോളിവുഡില്‍ നിന്നുയരുന്നുണ്ട്.  
 
ലിംഗസമത്വത്തിനു വേണ്ടിയും സ്ത്രീ സുരക്ഷയ്ക്കു വേണ്ടിയും എന്നും ശക്തമായി വാദിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് തന്നെ ഞാന്‍ മരിക്കുമ്പോൾ എന്റെ സ്വത്തുക്കൾ എന്റെ രണ്ടുമക്കളായ ശ്വേതയ്ക്കും അഭിഷേകിനും തുല്യമായി പങ്കുവെയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ബച്ചൻ അഭിപ്രായപ്പെട്ടു.
 
സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആധാരമാക്കി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പിങ്ക് എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു. ചിത്രത്തില്‍ അഭിഭാഷകന്റെ റോളിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ബിഗ്ബിക്ക് ഏറെ പ്രശംസയും കൈയടിയും ലഭിച്ച വേഷമായിരുന്നു പിങ്കിലേത്. 
 
അതേസമയം, പരസ്യമാ‍യി സ്വത്തവകാശത്തില്‍ നിലപാട് വ്യക്തമാക്കിയ ബിഗ്‌ബി ആരാധകരുടെ മനസിനെ പ്രചോദിപ്പിച്ചിരിക്കുകയാണ്. കുടുംബത്തിൽ സ്ത്രീകൾക്കുള്ള പരിഗണനയും കരുതലും അവകാശങ്ങളും ഈ തുറന്നു പറച്ചിലിലൂടെ വ്യക്തമാക്കുകയാണ് അമിതാഭ് ബച്ചന്‍ എന്ന അച്ഛൻ. 

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ഭീകരാക്രമണം: പ്രാദേശിക തീവ്രവാദികളായ രണ്ടുപേരുടെ വീടുകള്‍ ജില്ലാ ഭരണകൂടം തകര്‍ത്തു

India vs Pakistan: പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; നിയന്ത്രണരേഖയില്‍ വെടിവയ്പ്പ്

ഞങ്ങള്‍ക്കെതിരെ വന്നാല്‍ പ്രത്യാഘാതം വലുതായിരിക്കും; ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഭീഷണി

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ സജീവമാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? എങ്ങനെയെന്ന് നോക്കാം

അടുത്ത ലേഖനം
Show comments