'മമ്മൂട്ടിയെയും മോഹൻലാലിനെയും നായകന്മാരാക്കി സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്': അഞ്ജലി മേനോൻ

'മമ്മൂട്ടിയെയും മോഹൻലാലിനെയും നായകന്മാരാക്കി സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്': അഞ്ജലി മേനോൻ

Webdunia
ശനി, 14 ജൂലൈ 2018 (11:17 IST)
നല്ല തിരക്കഥ ഒത്തുവന്നാല്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും നായകന്‍മാരാക്കി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായിക അഞ്ജലി മേനോൻ‍. ഒരു തെന്നിന്ത്യൻ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഞ്ജലി മേനോൻ ഇക്കാര്യം വ്യക്തമാക്കിയത്.
 
നല്ല നടന്മാരായതിന് ശേഷമാണ് മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരങ്ങൾ ആയതെന്നും അത് മറക്കരുതെന്നും അഞ്ജലി പറഞ്ഞു. 'അവരെവെച്ച് സിനിമ ചെയ്യുന്നത് വലിയ ഉത്തരവാദിത്തമായിരിക്കും. അത്തരത്തിലുള്ളൊരു തിരക്കഥ ഇതുവരെ ഒത്തുവന്നിട്ടില്ല. മമ്മൂട്ടിയും മോഹൻലാലും ഏത് വേഷവും ചെയ്യാൻ തയ്യാറുമാണ്. അവരിൽ നിന്ന് ഇനിയും ഒരുപാട് പ്രതീക്ഷിക്കാം.
 
മമ്മൂട്ടി പൊന്തന്‍മാടയും വിധേയനും ഒരേ വര്‍ഷമാണ് ചെയ്തത്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണത്. അതുപോലെ മോഹന്‍ലാല്‍ സാര്‍ ഒരേ സമയം കച്ചവട സിനിമകളിലും ആര്‍ട്ട്‌സിനിമകളിലും അഭിനയിക്കുന്നു. ഇത് എളുപ്പമുള്ള കാര്യമല്ല'- അഞ്ജലി മോനോൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

അടുത്ത ലേഖനം
Show comments