പൃഥ്വിരാജ് ആയിരുന്നില്ല ലൂസിഫർ സംവിധാനം ചെയ്യേണ്ടിയിരുന്നത്: തുറന്നുപറഞ്ഞ് ആന്റണി പെരുമ്പാവൂർ

Webdunia
വ്യാഴം, 14 ജനുവരി 2021 (15:06 IST)
ആദ്യ സിനിമ ലൂസിഫറിലൂടെ തന്നെ താൻ മികച്ച സംവിധായകൻ കൂടിയാണെന്ന് പൃഥ്വിരാജ് തെളിയിച്ചു, മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റായി സിനിമ മാറുകയും ചെയ്തു. എന്നാൽ പൃഥ്വിരാജായിരുന്നില്ല ലൂസിഫർ സംവിധാനം ചെയ്യേണ്ടിയിരുന്നത് എന്ന് തുറന്നു വെളിപ്പെടുത്തിയിരിയ്കുകയാണ് ഇപ്പോൾ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ആന്റണി പെരുമ്പാവൂർ ഇക്കാര്യം തുറന്നുപറഞ്ഞു. 'എട്ട് വര്‍ഷം മുന്‍പാണ് തിരക്കഥാകൃത്ത് മുരളി ഗോപി ആശീര്‍വാദിന് വേണ്ടി ലൂസിഫര്‍ എന്ന പേരില്‍ ഒരു സിനിമ ചെയ്യാമെന്ന് ഏല്‍ക്കുന്നത്. അന്ന് രാജേഷ് പിള്ളയെ ആയിരുന്നു സംവിധായകന്‍ ആയി തീരുമാനിച്ചിരുന്നത്. 
 
എന്നാല്‍, 2016ല്‍ രാജേഷ് പിള്ള അപ്രതീക്ഷിതമായി വിടപറഞ്ഞു. പിന്നീട് പല കാരണങ്ങളാല്‍ സിനിമ വൈകി. ഹൈദരാബാദില്‍ പൃഥ്വിരാജ് നായകനായ ടിയാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മുരളി ഗോപി വീണ്ടും എന്നെ വിളിയ്ക്കുന്നത്. 'അണ്ണാ ഈ സിനിമ ആരെ വെച്ച്‌ ഡയറക്‌ട് ചെയ്യിക്കാനാണ് പരിപാടി എന്ന് മുരളി ചോദിച്ചു 'അതൊന്നും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു എന്റെ മറുപടി. 'സിനിമയുടെ കഥ പൃഥ്വിരാജിനോട് പറഞ്ഞിരുന്നു, അയാള്‍ സിനിമ സംവിധാനം ചെയ്തോട്ടെ എന്ന് ചോദിച്ചു എന്ന് മുരളി ഗോപി പറഞ്ഞു. പെട്ടന്ന് മറുപടി പറയുവാന്‍ എനിയ്ക് കഴിഞ്ഞില്ല. ഞാന്‍ ലാല്‍ സാറിനോട് ചോദിച്ചു. 'അത് കൊള്ളാലോ രാജു പടം ഡയറക്ട് ചെയ്യാന്‍ പോകയാണോ, നമുക്ക് ചെയ്യാം' എന്ന് ലാൽസാറിന്റെ മറുപടി. അടുത്ത ദിവസം തന്നെ ഞാന്‍ ഹൈദരാബാദിലേക്ക് പോയി. അക്കാര്യത്തിൽ തീരുമാനമാക്കി'. ആന്റണി പെരുമ്പാവൂർ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

അടുത്ത ലേഖനം
Show comments