Webdunia - Bharat's app for daily news and videos

Install App

ഡ്രൈവറിൽ നിന്നും 100 കോടി ക്ലബ്ബിലേക്ക്, ആന്റണി പെരുമ്പാവൂരിന്റെ ജീവചരിത്രം പാഠപുസ്തകമാക്കിയാൽ എങ്ങനെയുണ്ടാകും?

ആന്റണി പെരുമ്പാവൂർ രാജിവെയ്ക്കുക?...

Webdunia
ബുധന്‍, 23 നവം‌ബര്‍ 2016 (11:50 IST)
നോട്ട് നിരോധനത്തിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ച നടൻ മോഹൻലാലിനെതിരെ പലയിടങ്ങളിലായി പ്രതിഷേധം ശക്തമാകുമ്പോൾ സാഹിത്യകാരൻ എൻ എസ് മാധവൻ ഇരയാക്കിയത് നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയാണ്. മോഹൻലാലിന്റെ ബിനാമി എന്ന് ആരോപണമുള്ള ആന്റണി പെരുമ്പാവൂരിനെ പരിഹസിച്ച് എൻ എസ് മാധവൻ രംഗത്തെത്തിയിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരിലൂടെ പരോക്ഷമായി മാധവൻ പരിഹസിക്കുന്നത് മോഹൻലാലിനെ തന്നെയാണ്.
 
ഡ്രൈവറിൽ നിന്ന് നൂറ് കോടി ക്ലബ്ബ്, ആന്റണി പെരുമ്പാവൂരിന്റെ ജീവചരിത്രം ഐ ഐ എമ്മുകളിൽ പാഠപുസ്തകമാക്കണമെന്ന് എൻ എസ് മാധവൻ പരിഹസിച്ചു. ഒപ്പം ആന്റണി പെരുമ്പാവൂർ രാജിവെക്കുക എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സമകാലിക സംഭവങ്ങളിൽ എപോഴും പ്രതികരിക്കുന്നയാളാണ് എൻ എസ് മാധവൻ.
 
ഈ മാസത്തെ ബ്ലോഗിലൂടെയായിരുന്നു മോഹന്‍ലാല്‍ നയം വ്യക്തമാക്കിയത്. താന്‍ ഒരു വ്യക്തി ആരാധകനല്ല, ആശയങ്ങളെയാണ് താന്‍ ആരാധിക്കുന്നത്. പെട്ടെന്നുള്ള എല്ലാ ബുദ്ധിമുട്ടുകള്‍ക്കുമപ്പുറം ഇത് ഒരു നല്ല ലക്ഷ്യത്തിന് വേണ്ടിയുള്ളതാണെന്ന് മനസിലാക്കുന്നത്. മദ്യശാലകള്‍, സിനിമാ തീയറ്ററുകള്‍, ആരാധനാലയങ്ങള്‍ എന്നിവക്ക് മുന്നില്‍ പരാതികളില്ലാതെ ക്യൂ നില്‍ക്കുന്നവര്‍ക്ക് ഒരു നല്ല കാര്യത്തിന് അല്‍പസമയം വരിനില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പിമില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ശോഭാ സുരേന്ദ്രന്‍

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: എസ്എഫ്‌ഐഒ കുറ്റപത്രം

അടുത്ത ലേഖനം
Show comments