Webdunia - Bharat's app for daily news and videos

Install App

'അനു സിത്താര മതം മാറിയോ?' വര്‍ഗീയ കമന്റുകള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി താരം

Webdunia
വ്യാഴം, 13 മെയ് 2021 (13:24 IST)
ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയ്ക്ക് താഴെ വര്‍ഗീയ പരാമര്‍ശം നടത്തിയവര്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി നടി അനു സിത്താര. ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് അനു സിത്താര പങ്കുവച്ച വീഡിയോയാണ് പലരെയും ചൊടിപ്പിച്ചത്. 'പതിനാലാം രാവുദിച്ചത്..' എന്ന ഹിറ്റ് പാട്ടിനൊപ്പം അതീവ സുന്ദരിയായാണ് അനു സിത്താര വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. തട്ടമിട്ടാണ് അനു നില്‍ക്കുന്നത്. ഇതാണ് പലരും ചോദ്യം ചെയ്തത്. ഈ വീഡിയോയ്ക്ക് താഴെ 'പരിവര്‍ത്തനം എങ്ങോട്ട്?' എന്ന് ഒരാള്‍ കമന്റ് ചെയ്തു. ഉടനെ അനുവിന്റെ മറുപടിയെത്തി. 'മനുഷ്യനിലേക്ക്' എന്ന മറുപടിയാണ് വര്‍ഗീയ കമന്റിന് അനു നല്‍കിയ മറുപടി. അനുവിനെ പിന്തുണച്ച് നിരവധിപേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഉചിതമായ മറുപടിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 
 


ചുരുങ്ങിയ സിനിമകള്‍കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച താരമാണ് അനു. ഈയടുത്താണ് ശരീരഭാരം കുറച്ച് സ്ലിം ബ്യൂട്ടിയായി താരം സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവച്ചത്. 

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ഇന്ത്യാ സഖ്യം

ചേര്‍ത്തുപിടിച്ച സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സരിന്‍

വാഹന പരിശോധന സമയത്ത് ഒറിജിനല്‍ രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കരുത്, ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments