Webdunia - Bharat's app for daily news and videos

Install App

Happy Birthday Aparna Balamurali: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി അപര്‍ണ ബാലമുരളിയുടെ പ്രായം അറിയുമോ?

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ് ഫാസിലിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് അപര്‍ണ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്

രേണുക വേണു
ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (11:00 IST)
Aparna Balamurali

Aparna Balamurali Birthday: നടി അപര്‍ണ ബാലമുരളിക്ക് ഇന്ന് പിറന്നാള്‍. 1995 സെപ്റ്റംബര്‍ 11 നു ജനിച്ച അപര്‍ണയുടെ 29-ാം ജന്മദിനമാണ് ഇന്ന്. തൃശൂര്‍ സ്വദേശിനിയായ അപര്‍ണ 2015 ല്‍ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും തമിഴിലുമായി മുപ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 
 
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ് ഫാസിലിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് അപര്‍ണ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഒരു മുത്തശ്ശി ഗഥ, സണ്‍ഡേ ഹോളിഡേ, ബി ടെക്, അള്ള് രാമേന്ദ്രന്‍, സുരറൈ പോട്രു, 2018, രായന്‍ തുടങ്ങി ഒട്ടേറെ നല്ല സിനിമകളുടെ ഭാഗമായി. സുരറൈ പോട്രുവിലെ അഭിനയത്തിനു 2020 ലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. 
 
കെ.പി.ബാലമുരളി മേനോന്‍, ശോഭ ബാലമുരളി എന്നിവരാണ് മാതാപിതാക്കള്‍. പിന്നണി ഗായികയായും അപര്‍ണ തിളങ്ങിയിട്ടുണ്ട്. മൗനങ്ങള്‍ മിണ്ടുമൊരീ നേരത്ത്, മഴ പാടും തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചത് അപര്‍ണയാണ്. തമിഴ് ചിത്രം രായനാണ് അപര്‍ണയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലി നായകനായ കിഷ്‌കിന്ധാ കാണ്ഡം ആണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments