Webdunia - Bharat's app for daily news and videos

Install App

”ഓൺലൈൻ മാധ്യമങ്ങളിലെ ചലച്ചിത്ര നിരൂപണങ്ങള്‍ വ്യക്തിഹത്യയ്ക്ക് വഴിയൊരുക്കുന്നു”: അപര്‍ണ ബാലമുരളി

ചലച്ചിത്ര നിരൂപണങ്ങള്‍ വ്യക്തിഹത്യയ്ക്ക് വഴിയൊരുക്കുന്നു”: അപര്‍ണ ബാലമുരളി

Webdunia
ചൊവ്വ, 15 മെയ് 2018 (11:58 IST)
ഓൺലൈൻ മാധ്യമങ്ങളിലെ ചലച്ചിത്ര നിരൂപണങ്ങൾ പലപ്പോഴും വ്യക്തിഹത്യയ്‌ക്ക് വഴിയൊരുക്കുന്നുവെന്ന് നടി അപർണ ബാലമുരളി. ചിത്രം പുറത്തിറങ്ങി മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിലടക്കം പല നിരൂപണങ്ങളും വരുന്നുണ്ട്, ഇത് ചിത്രത്തെ മാത്രമല്ല താരങ്ങളേയും ഹനിക്കുന്ന തരത്തിൽ മാറുന്നുണ്ട്, ഇത് വേദനാജനകമാണ്. കാമുകി എന്ന ചിത്രത്തിന്റെ പ്രചരണാർഥം എറണാകുളം പ്രസ്‌ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അപർണ.
 
പലരുടെയും ദീർഘനാളത്തെ പ്രയത്‌നത്തിന്റെ ഫലമാണ് ഒരു സിനിമ. അതിനെ കണ്ണടച്ച് വിമർശിക്കുമ്പോൾ അത് ചിത്രത്തെ ബാധിക്കും. സിനിമാ താരങ്ങളും മനുഷ്യരാണെന്ന പരിഗണന ഓൺലൈൻ വിമർശകർ നൽകാറില്ലെന്നും അപർണ കുറ്റപ്പെടുത്തി.
 
ഒരേസമയം അഷ്‌കറിന്റേയും ആസിഫിന്റേയും ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും അപർണ കൂട്ടിച്ചേർത്തു. 'കാമുകി'യിലെ നായകൻ അഷ്‌കർ അലി, നിർമ്മാതാവ് ഉമേഷ് ഉണ്ണിത്താൻ, ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച കാവ്യാ സുരേഷ്, ഡെയ്‌ൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments