Webdunia - Bharat's app for daily news and videos

Install App

'ഞാൻ തനിച്ചുള്ള ശാന്തമായ നിമിഷങ്ങളെ സ്‌നേഹിച്ചു തുടങ്ങി': പോസ്റ്റുമായി അപർണ ദാസ്

നിഹാരിക കെ.എസ്
വ്യാഴം, 26 ഡിസം‌ബര്‍ 2024 (17:04 IST)
പുതുവർഷത്തെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് അപർണ ദാസ്. 2024 തന്നെ പലതും പഠിപ്പിച്ചെന്ന് പറയുകയാണ് നടി. ഉയർച്ച താഴ്ചകൾ ഉണ്ടായ വർഷമാണ് 2024 എന്നും നല്ല ഓർമ്മകൾ കോർത്തുവെയ്ക്കുകയാണ് നടി. ഈ വർഷമായിരുന്നു നടൻ ദീപക് പറമ്പോലുമായി അപർണയുടെ വിവാഹം നടന്നത്. കരിയറിലും അപർണയ്ക്ക് നല്ല ഒരു വർഷമാണ് 2024.  
 
'ഈ വർഷം അവസാനിക്കാൻ പോകുകയാണ്. എന്റെ വഴികളിലൂടെ എന്നെ നയിച്ച, പിന്തുണച്ച സഹായിച്ച എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വർഷം എനിക്ക് വളരെ സവിശേഷമായിരുന്നു. എന്റെ ജീവിതത്തിൽ ഒരുപാട് നല്ലതും ചീത്തയുമായ കാര്യങ്ങളുണ്ടായി, ഉയർച്ച - താഴ്ചകൾ സംഭവിച്ചു. ചിലത് വേണ്ട എന്ന് വയ്ക്കുന്നത് നല്ലതാണെന്നും, എല്ലാവരും എന്നും നമുക്കൊപ്പം ഉണ്ടാവില്ല എന്നും ഞാൻ മനസ്സിലാക്കി.
 
ഞാൻ തനിച്ചുള്ള ശാന്തമായ നിമിഷങ്ങളെ സ്‌നേഹിച്ചു തുടങ്ങി. നമ്മൾ കാണിക്കുന്നതോ, മറ്റുള്ളവർ പുറമെ പെരുമാറുന്നതോ ഒന്നും, എപ്പോഴും ഉള്ളിൽ നിന്നുള്ള പ്രതിഫലനമല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. ചെറിയ നിമിഷങ്ങൾക്ക് ഏറ്റവും വലിയ സന്തോഷം നൽകാൻ കഴിയുമെന്നും ഞാൻ മനസ്സിലാക്കി. ഓർമകൾ എപ്പോഴും നിലനിൽക്കും, അതുകൊണ്ട് എപ്പോഴും നല്ല ഓർമകളുണ്ടാക്കിയെടുക്കാൻ ശ്രമിക്കുക. 2025 ന് വേണ്ടി കാത്തിരിക്കുന്നു.'- അപർണ ദാസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിവ് തെറ്റിച്ചില്ല, ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം, കഴിഞ്ഞ വർഷത്തേക്കാൾ 24% വർധനവ്

യൂണിഫോമിലല്ലാത്തപ്പോള്‍ പോലീസിന് ഒരാളെ അറസ്റ്റുചെയ്യാനുള്ള അവകാശം ഇല്ല, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

റിസോർട്ടിനു തീവച്ച ജീവനക്കാരൻ തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ തൂങ്ങിമരിച്ചു

മൂന്നു പോലീസുകാര്‍ തടാകത്തില്‍ ചാടി ജീവനൊടുക്കി

എംടി നിശബ്ദരാക്കപ്പെട്ടവര്‍ക്ക് ശബ്ദം നല്‍കിയ എഴുത്തുകാരനാണെന്ന് പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments