Webdunia - Bharat's app for daily news and videos

Install App

ശ്രീനിഷ് എന്റെ കാമുകനല്ല, പേളിയും ശ്രീനിയും വിവാഹം കഴിച്ചാൽ എനിക്കെന്താ? - അർച്ചന ചോദിക്കുന്നു

''ഞാന്‍ പേളിയുടെ വിവാഹവാര്‍ത്ത അറിഞ്ഞ് തലകറങ്ങി ബോധം കെട്ടുവീണിട്ടില്ല''

Webdunia
ചൊവ്വ, 22 ജനുവരി 2019 (17:49 IST)
ബിഗ് ബോസിലൂടെയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും പരിചയപ്പെടുന്നതും അടുക്കുന്നതും ഒടുവിൽ വിവാഹ നിശ്ചയത്തിലേക്ക് വരെ എത്തിയതും. ബിഗ് ബോസിനകത്ത് വെച്ചും പുറത്തുവെച്ചും ഇരുവരുടെയും ബന്ധം വെറും ഡ്രാമ കളിയാണെന്നും ഗെയിം പ്ലാൻ ആണെന്നും പലരും പറഞ്ഞിരുന്നു. അക്കൂട്ടത്തിൽ ബിഗ് ബോസ് അംഗമായ അർച്ചന സുശീലനുമുണ്ടായിരുന്നു. 
 
ഇപ്പോഴിതാ, ‘പേളിഷ്’ വിവാഹത്തിനു പ്രതികരണം അറിയിച്ചിരിക്കുകയാണ് അർച്ചന. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്നതറിഞ്ഞ് താന്‍ എവിടെയും തലകറങ്ങി ബോധരഹിതയായി വീണിട്ടില്ലെന്ന് അർച്ചന പറയുന്നു. പേളിയുടെ വിവാഹവാര്‍ത്ത അറിഞ്ഞ അര്‍ച്ചന ബോധം കെട്ടുവെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. അതിന് മറുപടിയെന്നോണമാണ് അർച്ചന പുതിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
 
പേളിയും ശ്രീനിഷും വിവാഹം കഴിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. പേളിയുടെയും ശ്രീനിഷിന്റെയും വിവാഹത്തിന് കുടുംബാംഗങ്ങളുടെ പിന്തുണയുണ്ട്. ബോധം കെട്ട് വീഴാൻ ഞാൻ ശ്രീനിഷിന്റെ കാമുകി ഒന്നുമല്ലല്ലോ? പേളിയുടെയും ശ്രീനിഷിന്റെയും ആരാധകരാണ് എന്ന് പറഞ്ഞ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ പടച്ചു വിടുമ്പോള്‍ ബാധിക്കുന്നത് അവരുടെ പ്രതിച്ഛായയാണ്. - അർച്ചന പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments