Webdunia - Bharat's app for daily news and videos

Install App

'ഭ്രമയുഗം'ത്തില്‍ വിയര്‍ക്കേണ്ടി വരുമെല്ലോ ? ആരാധകരുടെ ചോദ്യത്തിന് അര്‍ജുന്‍ അശോകന്റെ മറുപടി

കെ ആര്‍ അനൂപ്
ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (15:08 IST)
മമ്മൂട്ടിയുടെ 'ഭ്രമയുഗം' ചിത്രീകരണം പുരോഗമിക്കുകയാണ്. ഒറ്റപ്പാലവും കൊച്ചിയുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. സിനിമയില്‍ നടന്‍ അര്‍ജുന്‍ അശോകനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു.ഈ പോസ്റ്റര്‍ അര്‍ജുനും പങ്കുവെച്ചിരുന്നു. അര്‍ജുന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വന്ന ഒരു കമന്റും അതിന് നടന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

'അര്‍ജുനേട്ടാ കുറച്ചു അധികം വിയര്‍ക്കേണ്ടി വരുമെല്ലോ',-എന്നാണ് പോസ്റ്റര്‍ കണ്ടപ്പോള്‍ ഒരു ആരാധകന്‍ അര്‍ജുനോട് ചോദിച്ചത്.''വിയര്‍ത്തു കൊണ്ടിരിക്യാ മുത്തേ'' എന്നായിരുന്നു അര്‍ജുന്‍ നല്‍കിയ മറുപടി.
 
 മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഒരുമിച്ച് സിനിമ റിലീസ് ചെയ്യും. 2024 ന്റെ തുടക്കത്തില്‍ ആകും ചിത്രം പ്രദര്‍ശനത്തിന് എത്തുക. 
 
അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയ്ക്കായി 30 ദിവസത്തെ ഡേറ്റ് മമ്മൂട്ടി നല്‍കിയിട്ടുണ്ട്. 'ഭ്രമയുഗം'സിനിമയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ആരാധകരും കാത്തിരിക്കുന്നു.വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.
 
ഷെഹനാദ് ജലാല്‍ ഛായാഗ്രഹണവും ഷഫീക്ക് മുഹമ്മദ് അലി എഡിറ്റിംഗും നിര്‍വഹിക്കുന്നു.സംഗീതം ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍ ടി.ഡി. രാമകൃഷ്ണന്‍, മേക്കപ്പ് റോനെക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് മെല്‍വി ജെ.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

അടുത്ത ലേഖനം
Show comments