'നിങ്ങളുടെ അമ്മയുടേതിനേക്കാള്‍ ചെറുത് മതി'; മാറിടത്തിന്റെ സൈസ് ചോദിച്ചയാള്‍ക്ക് ആര്യ നല്‍കിയ മറുപടി

Webdunia
ബുധന്‍, 2 ജൂണ്‍ 2021 (09:27 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച ആര്യ ബിഗ് ബോസ് സീസണ്‍ 2 ലെ ശക്തയായ മത്സരാര്‍ഥി കൂടിയായിരുന്നു. സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ സ്ഥിരസാന്നിധ്യമായ ആര്യ ഒരാള്‍ക്ക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. മാറിടത്തിന്റെ സൈസ് ചോദിച്ചയാള്‍ക്കാണ് വായടപ്പിക്കുന്ന മറുപടി താരം നല്‍കിയത്. 
 
സോഷ്യല്‍ മീഡിയയില്‍ ആര്യ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് ഒരാള്‍ അശ്ലീല കമന്റുമായി എത്തിയത്. മാറിടവുമായി ബന്ധപ്പെട്ടായിരുന്നു ഇയാളുടെ കമന്റ്. ആര്യയുടെ സൈസ് എത്രയാണെന്ന് ചോദിച്ചു. ഉടന്‍ എത്തി ആര്യയുടെ മറുപടി. 'തനിക്ക് ഒരെണ്ണം വാങ്ങിതരാന്‍ ഉദ്ദേശമുണ്ടെങ്കില്‍ നല്ല ബ്രാന്‍ഡ് ആയിരിക്കണം. സൈസിന്റെ കാര്യത്തില്‍ നിങ്ങളുടെ അമ്മയുടേതിനേക്കാള്‍ ചെറുത് മതി. അതിനു അവരുടെ സഹായം തേടാം,' എന്നതായിരുന്നു ആര്യയുടെ മറുപടി. താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. 
 
സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സ്ഥലം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് എവിടെയായിരിക്കുമെന്ന ചോദ്യത്തിനും ആര്യ മറുപടി നല്‍കി. തന്റെ സുഹൃത്തുക്കളുടെ കൂടെയാണെങ്കില്‍ ലോകത്തിന്റെ ഏത് കോണിലേക്ക് വേണമെങ്കില്‍ പോകാമെന്നായിരുന്നു ആര്യയുടെ മറുപടി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

International Men's Day 2025: പുരുഷന്‍മാര്‍ക്കായി ഒരു ദിനം

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

സന്നിധാനത്ത് കേന്ദ്രസേനയെത്തി; ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

അടുത്ത ലേഖനം
Show comments