Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയ്‌ക്കൊപ്പം ഈ പുതുമുഖ താരങ്ങളും?

മമ്മൂട്ടിയ്‌ക്കൊപ്പം ഈ പുതുമുഖ താരങ്ങളും?

Webdunia
ശനി, 10 നവം‌ബര്‍ 2018 (08:26 IST)
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഉണ്ടയിൽ ആസിഫലി ഉണ്ടായിരിക്കുമെന്ന് നേരത്തേതന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു താരവും ചിത്രത്തിൽ ഇക്കയ്‌ക്കൊപ്പം ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനയ് ഫോര്‍ട്ടും എത്തുന്നു എന്നാണ് സൂചനകൾ.
 
എന്നാൽ ഇരുവരുടേയും കഥാപാത്രത്തിന്‍റെ വിശദാംശങ്ങള്‍ വെളിവായിട്ടില്ല. എങ്കിലും പൊലീസ് കഥാപാത്രമായി തന്നെ ആയിരിക്കും ഇവർ രണ്ടുപേരും എത്തുക എന്നാണ് സൂചന. 
 
‘ജവാന്‍ ഓഫ് വെള്ളിമല’ എന്ന ചിത്രത്തില്‍ മുമ്പ് മമ്മൂട്ടിയും ആസിഫ് അലിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആസിഫിന്‍റെ ബെസ്റ്റ് ഓഫ് ലക്ക് എന്ന സിനിമയില്‍ മമ്മൂട്ടി അതിഥിവേഷവും ചെയ്തിരുന്നു.
 
‘ഉണ്ട’യുടെ ചിത്രീകരണം കാസര്‍കോഡ് പുരോഗമിക്കുകയാണ്. ഈ കോമഡി എന്‍റര്‍ടെയ്നറില്‍, നക്സല്‍ ബാധിത പ്രദേശങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടി ഒരു സാധാരണ സബ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് എത്തുന്നത്. ചിത്രം ഒരു ആക്ഷന്‍-കോമഡി എന്റര്‍ടെയ്‌നറാണ്. ബോളിവുഡ് താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലമ്പൂരിലെ തോൽവിക്ക് പിന്നിൽ പി വി അൻവർ ഫാക്ടറും വർക്കായി, ഇടത് വഞ്ചകനെ തുറന്ന് കാണിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സിപിഎം വിലയിരുത്തൽ

സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി എംവി ഗോവിന്ദനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ച് നേതാക്കള്‍; ആര്‍എസ്എസ് പരാമര്‍ശം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി

Kerala News Live Updates June 27: നിലമ്പൂരിലെ തോല്‍വിക്ക് പിന്നില്‍ അന്‍വര്‍ ഫാക്ടറും, വി എസിന്റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ല, ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

അമേരിക്ക ഇന്ത്യയുമായി വലിയ വ്യാപാര കരാര്‍ ഉണ്ടാക്കുമെന്ന് ട്രംപ്; ചൈനയുമായി കരാറിലേര്‍പ്പെട്ടു

അപരിചിതരോടു ലിഫ്റ്റ് ചോദിക്കരുത്; മാതാപിതാക്കള്‍ കുട്ടികളെ ബോധവത്കരിക്കുക

അടുത്ത ലേഖനം
Show comments