ജ്യോതികയുടെ റോൾ വേണമെന്ന് വാശി പിടിച്ചു: സില്ലിന് ഒരു കാതൽ സിനിമ അസിന് നഷ്ടമായതിങ്ങനെ

നിഹാരിക കെ.എസ്
വ്യാഴം, 29 മെയ് 2025 (11:52 IST)
തമിഴകത്തിന്റെ റാണിയായിരുന്നു അസിൻ. വിജയ്ക്ക് ഏറെ ഇഷ്ടമുള്ള നടിയും അസിൻ തന്നെയായിരുന്നു. ബോളിവുഡിലേക്ക് ചേക്കേറിയ ശേഷം അസിൻ പിന്നീട് തമിഴകത്തെ സ്ഥിരസാന്നിധ്യമായിരുന്നില്ല. 2016 ൽ വിവാഹിതയായ ശേഷം സിനിമാ രം​ഗത്ത് നിന്ന് പൂർണമായും മാറി നിൽക്കുകയാണ് അസിൻ. പോക്കിരി, ​ഗജിനി, ദശാവതാരം തുടങ്ങിയ തൊട്ടതെല്ലാം ഹിറ്റാക്കി മുന്നേറിയ താരം. അസിനെക്കുറിച്ച് സംസാരിക്കുകയാണ് ഫിലിം ജേർണലിസ്റ്റ് ബാലാജി പ്രഭു.
 
അസിന്റെ പിതാവിന്റെ താൽപര്യ പ്രകാരമാണ് നടി വിവാഹ ശേഷം കരിയർ വിട്ടതെന്ന് ബാലാജി പ്രഭു പറയുന്നു. സിനിമ ഇഷ്ടപ്പെട്ടാണ് അസിൻ കരിയറിലേക്ക് വന്നത്. വിവാഹത്തിന് ശേഷം അഭിനയിക്കേണ്ടെന്ന് അസിന്റെ പിതാവ് തീരുമാനിക്കുകയായിരുന്നു. മകൾക്ക് നല്ലൊരു ജീവിതം ലഭിക്കുന്നു, ആ ജീവിതവുമായി മുന്നോട്ട് പോകട്ടെയെന്ന് അദ്ദേഹം കരുതി. എത്ര വലിയ നടിയായാലും ഒരു ഘട്ടം കഴിഞ്ഞാൽ വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കാൻ ആ​ഗ്രഹിക്കുന്നെന്നും ബാലാജി പ്രഭു പറയുന്നു.
 
സില്ലിനൊരു കാതൽ എന്ന സിനിമയിൽ അസിൻ നായികയായാൽ നന്നാകുമെന്ന് സൂര്യക്ക് തോന്നി. സംവിധായകനോട് സംസാരിച്ചു. അസിന്റെ പിതാവിനോട് സംസാരിച്ചപ്പോൾ ജ്യോതികയാണ് ഈ സിനിമയിലെ നായികയെന്ന് അവർ കരുതി. തുല്യ പ്രാധാന്യമുള്ള റോളാണെന്ന് സംവിധായകൻ പറഞ്ഞെങ്കിലും ജ്യോതികയുടെ റോൾ മകൾക്ക് വേണമെന്ന് പിതാവ് ആവശ്യപ്പെട്ടു. ഒന്ന് കൂടി സംസാരിച്ച് നോക്കെന്ന് സൂര്യ പറഞ്ഞു. സംവിധായകൻ വീണ്ടും സമീപിച്ചിട്ടും ഫലമുണ്ടായില്ല എന്നദ്ദേഹം ഓർത്തെടുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

അടുത്ത ലേഖനം
Show comments