Webdunia - Bharat's app for daily news and videos

Install App

‘മമ്മൂട്ടിയുടെ തലയിലേക്ക് ഒന്നും വെറുതേ എടുത്തിടരുതേ‘ - ദിലീപ് പറയുന്നു!

മഞ്ജു ആണോയെന്ന് അറിയില്ല, മമ്മൂട്ടിയെ വെറുതെ വിടണം: ദിലീപ്

Webdunia
തിങ്കള്‍, 26 ജൂണ്‍ 2017 (09:42 IST)
നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നവമാധ്യമങ്ങളിലൂടെയും മറ്റും ദിലീപിനെതിരെ സോഷ്യൽ മീഡിയകളിൽ നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. ഒരു ഘട്ടത്തില്‍ ദിലീപിന് ഇതിനെതിരെ പരസ്യമായി രംഗത്ത് വരേണ്ടിയും വന്നു. പള്‍സര്‍ സുനിയുടേത് എന്ന പേരില്‍ പുറത്ത് വന്ന കത്തും, ദിലീപിനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ സംഭാഷണവും എല്ലാം വലിയ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്.
 
സംഭവത്തില്‍ വിശദീകരണവുമായി ദിലീപ് നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് വിവാദങ്ങളോട് പ്രതികരിക്കുന്നത്. തനിക്ക് നേരെ ഒരു കടന്നാക്രമണം നടന്നിട്ടും സിനിമയില്‍ നിന്ന് പോലും ആരും തന്നെ പിന്തുണയ്ക്കുന്നില്ല എന്ന് ദിലീപ് അഭിപ്രായപ്പെടുന്നു.
 
സംഭവം വിവാദായതോടെ മമ്മൂട്ടിയുടെ പേരും പലരും ഇതിലേക്ക് വഴിച്ചിഴച്ചു. ഇന്നസെന്റും ദിലീപും ചേര്‍ന്ന് മമ്മൂട്ടിയെ പോയി കണ്ടു എന്നും മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചുവെന്നും അങ്ങനെയാണ് ദിലീപ് ആദ്യം ഇതില്‍ നിന്നും തലയൂരിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ മമ്മൂട്ടിയെ വെറുതെ വലിച്ചിഴയ്ക്കരുതെന്ന് ദിലീപ് പറയുന്നു.
 
താന്‍ മമ്മൂട്ടിയെ കണ്ടിട്ട് തന്നെ നാളുകള്‍ ഏറെ ആയി. വെറുതെ ആ മനുഷ്യന്റെ തലയിലേക്ക് ഒന്നും വെറുതേ എടുത്തിടരുതേ എന്നും മമ്മൂട്ടിയെ വെറുതെ വിടണം ദിലീപ് പറയുന്നു. ദിലീപിനെതിരെയുള്ള ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നില്‍ മഞ്ജു വാര്യര്‍ ആണോയെന്ന ചോദ്യത്തിന് ‘തനിക്കറിയില്ല‘ എന്നായിരുന്നു ദിലീപിന്റെ മറുപടി.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

അടുത്ത ലേഖനം
Show comments