Webdunia - Bharat's app for daily news and videos

Install App

ഇത് ബാബുരാജിന്റെ ആദ്യ ഭാര്യ; വാണി വിശ്വനാഥിനെ വിവാഹം കഴിക്കുന്നത് പിന്നീട് !

ബാബുരാജിന് ആദ്യ ഭാര്യയില്‍ രണ്ട് ആണ്‍മക്കളുണ്ട്

Webdunia
ഞായര്‍, 1 ജനുവരി 2023 (09:56 IST)
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ബാബുരാജ്. പ്രമുഖ നടി വാണി വിശ്വനാഥാണ് ബാബുരാജിന്റെ ജീവിതപങ്കാളി. എന്നാല്‍ വാണിയെ വിവാഹം കഴിക്കുന്നതിനു മുന്‍പ് ബാബുരാജ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. അതേ കുറിച്ച് അധികം ആര്‍ക്കും അറിയില്ല. ആദ്യ ഭാര്യക്കൊപ്പമുള്ള ബാബുരാജിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 
 
ബാബുരാജിന് ആദ്യ ഭാര്യയില്‍ രണ്ട് ആണ്‍മക്കളുണ്ട്. അഭയ്, അക്ഷയ് എന്നാണ് മക്കളുടെ പേര്. ഇതില്‍ അഭയ് എന്ന മകന്റെ വിവാഹചടങ്ങില്‍ അച്ഛന്റെ സ്ഥാനത്തുനിന്ന് ചടങ്ങുകളെല്ലാം നടത്താന്‍ ബാബുരാജ് എത്തി. വിവാഹവേദിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ആദ്യ ഭാര്യക്കൊപ്പം വേദിയില്‍ നിന്നാണ് ബാബുരാജ് മകന്റെ വിവാഹചടങ്ങുകള്‍ ഉത്തരവാദിത്തത്തോടെ ചെയ്യുന്നത്. 

 
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ബാബുരാജ് വാണിയെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. വാണി വിശ്വനാഥുമായുള്ള ബന്ധത്തിലും ബാബുരാജിന് രണ്ട് മക്കളുണ്ട്. ആര്‍ച്ചയും ആരോമലും. 


ഗ്ലാഡിസ് എന്നാണ് ബാബുരാജിന്റെ ആദ്യ ഭാര്യയുടെ പേര്. തന്റെ ആദ്യ വിവാഹബന്ധത്തെ കുറിച്ച് ബാബുരാജ് എവിടെയും കാര്യമായി പരാമര്‍ശിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പലര്‍ക്കും ഇത് അറിയില്ല. 
 
 

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫാസ്ടാഗ് രഹിത പാസ് അവസാനിക്കുന്നു: ജൂലൈ 15 മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമോ?

നൂഡില്‍സ് പാക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ്, വൈറലായി വീഡിയോ

Holiday: തോരാതെ മഴ, വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കൂടുതൽ ജില്ലകൾ, വാർത്തകൾ തത്സമയം അറിയാം(LIVE)

യുഎസിന്റെ ഭീഷണിക്ക് വഴങ്ങില്ല, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കുതിപ്പ്, മുന്നില്‍ റിലയന്‍സും നയാരയും

Kerala sahitya acadamy awards 2024: കേരള സാഹിത്യ അക്കാദമി പുരസ്കാരം, നോവലിൽ ജി ആർ ഇന്ദുഗോപൻ എം സ്വരാജിനും പുരസ്കാരം

അടുത്ത ലേഖനം
Show comments