Webdunia - Bharat's app for daily news and videos

Install App

അവസാന വാക്ക് മമ്മൂട്ടിയുടെ, സ്വപ്ന റിലീസിന് ബാഹുബലി ടീം വിയര്‍ക്കുന്നു!

ഗ്രേറ്റ് ഫാദർ ഇഫക്ട്! ബാഹുബലി ടീമിന്റെ സ്വപ്ന റിലീസ് അവതാളത്തിലാകുമോ?

Webdunia
ബുധന്‍, 26 ഏപ്രില്‍ 2017 (09:44 IST)
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. ബാഹുബലി 2വി‌ന്റെ റിലീസ് വെള്ളിയാഴ്ചയാണ്. എന്നാല്‍ ചിത്രത്തിന്റെ കേരള റിലീസ് വിതരണക്കാര്‍ക്ക് കനത്ത വെല്ലുവിളി ആയിരിക്കുകയാണ്. മൂന്നോറോളം തിയറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് അത്രയും തിയറ്ററുകള്‍ ലഭിക്കില്ല എന്നാണറിയുന്നത്.
 
ഇതു മനസിലാക്കി ബാഹുബലി 2ന്‍റെ അണിയറപ്രവര്‍ത്തകര്‍ കൊണ്ടുപിടിച്ച പ്രമോഷനാണ് നടത്തുന്നത്. 28നാണ് ബാഹുബലി 2 റിലീസാകുന്നത്. മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദര്‍ ഇഫക്ടില്‍ ബാഹുബലിക്ക് സംഭവിച്ചേക്കാവുന്ന കളക്ഷന്‍ ഇടിവ് മറികടക്കാനുള്ള എല്ലാ നീക്കങ്ങളും രാജമൌലിയും ടീമും നടത്തുന്നുണ്ട്.
 
യുണൈറ്റൈഡ് ഗ്ലോബല്‍ മീഡിയയാണ് എക്കാലത്തേയും ഉയര്‍ന്ന തുകയക്ക് ബാഹുബലിയുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. മുന്നോറോളം തീയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. എന്നാൽ, ഇത്രയും തീയറ്ററുകള്‍ ബാഹുബലിക്ക് നല്‍കിയാല്‍ മലയാള ചിത്രങ്ങള്‍ക്ക് ഭീഷണിയാകും എന്നത് വ്യക്തം.
 
എന്നാല്‍ ബാഹുബലിക്ക് 150 തിയറ്ററുകളേ ചിത്രത്തിന് ലഭിക്കു എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. കൂടുതല്‍ തിയറ്ററുകള്‍ ലഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണ് ബാഹുബലി ടീം. തിയേറ്ററുടമകളുടെ സംഘടനയുടെ ചുമതല ദിലീപിന് ആയതിനായില്‍ സംഘടനയുടെ തീരുമാനത്തിന്റെ ആനുകൂല്യം മമ്മൂട്ടിക്ക് ആയിരിക്കുമെന്നാണ് നിഗമനം.  
 
നിലവില്‍ പ്രീതിക്ഷിച്ചതുപോലെ ഒരു വൈഡ് റിലീസ് ബാഹുബലിക്ക് ലഭിക്കണമെങ്കില്‍ മമ്മൂട്ടി കനിയണമെന്നാണ് സിനിമാ മേഖലകളിൽ നിന്നും വരുന്ന റിപ്പോർട്ട്. മമ്മൂട്ടിയുടെ തീരുമാനത്തെ ആശ്രയി‌ച്ചാണ് ബാഹുബലിയുടെ റിലീസ്. റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
അതേസമയം, കളക്ഷന്‍റെ കാര്യത്തില്‍ മലയാളത്തിന്‍റെ ബാഹുബലിയാണ് മമ്മൂട്ടിയുടെ ദി ഗ്രേറ്റ്ഫാദര്‍. 60 കോടി കളക്ഷനുമായി കുതിക്കുന്ന സിനിമ ഇപ്പോഴും കേരളത്തിലെ മിക്ക സെന്‍ററുകളിലെയും ഏറ്റവും പ്രധാന ആകര്‍ഷണമാണ്. ഗള്‍ഫ് ഏരിയയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഗ്രേറ്റ്ഫാദര്‍ മെഗാഹിറ്റാണ്. 

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments