Webdunia - Bharat's app for daily news and videos

Install App

ബോക്‌സ്ഓഫീസില്‍ മൈക്കിളപ്പയുടേയും പിള്ളേരുടേയും ആറാട്ട്; ആദ്യ ദിന കളക്ഷനില്‍ റെക്കോര്‍ഡ്, മലര്‍ത്തിയടിച്ചത് മോഹന്‍ലാല്‍ ചിത്രത്തെ

Webdunia
വെള്ളി, 4 മാര്‍ച്ച് 2022 (08:15 IST)
കേരളത്തിലെ ആദ്യ ദിന കളക്ഷനില്‍ മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം റെക്കോര്‍ഡിട്ടതായി റിപ്പോര്‍ട്ടുകള്‍. ഭീഷ്മ പര്‍വ്വം കേരള ബോക്‌സ്ഓഫീസില്‍ ആദ്യ ദിനം 3.67 കോടി വാരിക്കൂട്ടിയെന്നാണ് ഫ്രൈഡെ മാറ്റിനി അടക്കമുള്ള സിനിമാ പേജുകള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. 1,179 ട്രാക്ക്ഡ് ഷോസില്‍ നിന്നാണ് ഈ നേട്ടം. മോഹന്‍ലാല്‍ ചിത്രം ഒടിയനെയാണ് ഭീഷ്മ മറികടന്നത്. ആദ്യദിനം 3.34 കോടി രൂപയാണ് കേരള ബോക്‌സ്ഓഫീസില്‍ നിന്ന് ഒടിയന്‍ കളക്ട് ചെയ്തത്.

ഭീഷ്മ പര്‍വ്വത്തിന്റെ ഔദ്യോഗിക ബോക്‌സ്ഓഫീസ് കണക്കുകള്‍ ഇന്ന് വൈകീട്ടോടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും. സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ബോക്‌സ്ഓഫീസ് കളക്ഷന്‍ കൂടിയാണ് ഇത്. രാത്രി വൈകിയും ഏറെ സ്‌പെഷ്യല്‍ ഷോകള്‍ നടത്താന്‍ സാധിച്ചതാണ് ഭീഷ്മ പര്‍വ്വത്തിനു ബോക്‌സ്ഓഫീസില്‍ തുണയായത്. മാത്രമല്ല കോവിഡ് പ്രതിസന്ധിക്ക് ശേഷം ഫുള്‍ ഒക്യുപന്‍സിയില്‍ തിയറ്ററുകളില്‍ പ്രേക്ഷകരെ അനുവദിക്കുകയും ചെയ്തിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വത്തില്‍ മൈക്കിള്‍ എന്ന മാസ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

അടുത്ത ലേഖനം
Show comments