Webdunia - Bharat's app for daily news and videos

Install App

ഭീഷ്മ പര്‍വ്വം ടീസറിന് മിനിറ്റുകള്‍ക്കുള്ളില്‍ റെക്കോര്‍ഡ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Webdunia
വെള്ളി, 11 ഫെബ്രുവരി 2022 (20:43 IST)
മമ്മൂട്ടി മാസ് ഗെറ്റപ്പിലെത്തുന്ന ഭീഷ്മ പര്‍വ്വം സിനിമയുടെ ടീസറിന് ഗംഭീര വരവേല്‍പ്പ്. ടീസര്‍ പുറത്തിറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതിവേഗം വണ്‍ മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയ മലയാളം ടീസര്‍ എന്ന റെക്കോര്‍ഡ് ഇനി ഭീഷ്മ പര്‍വ്വത്തിനു സ്വന്തം. അതിവേഗം 100 k ലൈക്കുകള്‍ സ്വന്തമാക്കിയ ടീസര്‍ (36 മിനിറ്റുകള്‍ കൊണ്ട്), അതിവേഗം 500 k കാഴ്ചക്കാരെ സ്വന്തമാക്കിയ ടീസര്‍ (45 മിനിറ്റുകള്‍ കൊണ്ട്) എന്നിങ്ങനെയുള്ള റെക്കോര്‍ഡുകളും ഭീഷ്മ പര്‍വ്വത്തിന് സ്വന്തം. 
 
ഒരു മിനിറ്റും 19 സെക്കന്റും ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പക്കാ ഗ്യാങ്സ്റ്റര്‍ ചിത്രമെന്ന് സൂചന നല്‍കുന്നതാണ് ഭീഷ്മ പര്‍വ്വം ടീസര്‍. മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി തന്നെയാണ് ടീസറില്‍ ശ്രദ്ധേയം. ആക്ഷന്‍ രംഗങ്ങളും ടീസറിലുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ ടീസര്‍ പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് മൂന്നിനാണ് വേള്‍ഡ് വൈഡ് റിലീസ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; യുവാവിനെതിരെ കേസ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു

അറസ്റ്റ് മെമ്മോ ഇല്ലാതെ പൊലീസിന് നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമോ, ഇക്കാര്യങ്ങള്‍ അറിയണം

മുംബൈ ഭീകരാക്രമണം; പ്രതി റാണ കൊച്ചിയിൽ താമസിച്ചത് ഭാര്യയ്‌ക്കൊപ്പം, 13 ഫോൺനമ്പറുകൾ; വിശദമായി അന്വേഷിക്കും

ഇന്ന് വിവിധ ഇടങ്ങളിൽ ശക്തമായ മഴ; ആറു ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments