മൈക്കുമായി മാധ്യമ പ്രവർത്തകർ, അസ്വസ്ഥതയോടെ ഭാവന പറഞ്ഞു - 'നന്ദി'

'നന്ദി', നന്ദി മാത്രം- മറ്റൊന്നും പറയാനില്ലാതെ ഭാവന

Webdunia
തിങ്കള്‍, 22 ജനുവരി 2018 (11:57 IST)
തിരുവമ്പാടി ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തിനു ശേഷം നടി ഭാവനയും ഭർത്താവ് നവീനും മാധ്യമങ്ങളെ കണ്ടു. കല്യാണം ക്യാമറയിൽ പകർത്താനെത്തിയവരെ നിരാശരാക്കാതെ ഭാവനയും നവീനും ഫോട്ടോഗ്രാഫർക്ക് മുന്നിൽ കുറച്ച് നേരം നിന്നു. എന്നാൽ, മൈക്കുമായി മാധ്യമ പ്രവർത്തകർ എത്തിയപ്പോൾ ഭാവനയുടെ മുഖം വാടി, താരം അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു.
 
മൈക്കുമായി എത്തിയ മാധ്യമ പ്രവർത്തകരോട് നിസ്സംഗതയോടെ ഭാവന 'നന്ദി' എന്ന് മാത്രം പറഞ്ഞു. നവീൻ ഒന്നും മിണ്ടിയതുമില്ല. സ്വകാര്യമായി നടത്തിയ ചടങ്ങിൽ ചാനൽ ക്യാമറകളും ഫോട്ടോഗ്രാഫർമാരും ഇടിച്ചു കയറിയതിന്റെ അസ്വസ്ഥത ഇരുവരുടെയും മുഖത്ത് പ്രകടമായിരുന്നു. 
 
ഇന്ന് രാവിലെ 9.30 നും 10നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലായിരുന്നു താലികെട്ട്. തിരുവമ്പാടി ക്ഷേത്രത്തിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ ഇരുവരുടെയും കുടുംബത്തിലെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്നു ബന്ധുക്കൾക്കായുള്ള വിരുന്ന് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ നടന്നു.
 
ചലച്ചിത്ര മേഖലയിൽ നിന്നും മഞ്ജു വാര്യർ, രമ്യ നമ്പീശൻ, നവ്യ നായർ, ലെന, മിയ, മിഥുൻ തുടങ്ങിയവർ റിസെപ്ഷനിൽ പങ്കെടുത്തു. സിനിമയിലെ സുഹൃത്തുക്കൾക്കായി ലുലു കൺവെൻഷൻ സെന്റരിൽ റിസപ്ഷെൻ നടത്തും. ലുലു കണ്‍വന്‍ഷന്‍ സെന്ററിൽ നടക്കാനിരിക്കുന്ന റിസെപ്ഷനിൽ സിനിമാ മേഖലയിൽ നിന്നുള്ള പല പ്രമുഖരേയും ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

'അയല്‍ സംസ്ഥാനത്തെ സിനിമാ താരമായ മുഖ്യമന്ത്രിയുമായി എന്നെ താരതമ്യം ചെയ്യരുത്': ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

അടുത്ത ലേഖനം
Show comments