Webdunia - Bharat's app for daily news and videos

Install App

3 ഗ്രൂപ്പ്, 3 വമ്പൻ സ്രാവുകൾ; ഒരുമിച്ച് നിന്നാലോ എന്ന് രജിത് കുമാറിനോട് എലീന !

ചിപ്പി പീലിപ്പോസ്
ചൊവ്വ, 21 ജനുവരി 2020 (13:39 IST)
വൻ സംഭവവികാസങ്ങളുമായി മുന്നേറുകയാണ് ബിഗ് ബോസ് സീസൺ 2. മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഹൌസിനുള്ളിൽ ചില ഗ്രൂപ്പുകൾ രൂപപ്പെട്ട് കഴിഞ്ഞു. ഒരു ഗ്രൂപ്പിലുമില്ലാതെ ഒറ്റപ്പെട്ട് കഴിയുകയാണ് രജിത് കുമാറും എലീനയും. ഇതിനാൽ ഒരുമിച്ച് നിന്നുകൂടെ എന്നാണ് എലീന രജിതിനോടും പരീക്കുട്ടിയോടും ചോദിക്കുന്നത്. 
 
തനിച്ചായതിന്റെ വിഷമം എലീനയ്ക്ക് നന്നായുണ്ട്. എന്നാൽ, എലീനയുടെ ചോദ്യത്തിന് താൽപ്പര്യമില്ലാതെയാണ് രജിത് മറുപടി നൽകുന്നത്. ഗ്രൂപ്പായി നിന്നിട്ട് കാര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ മറുപടി. ബിബി പ്ലസിലാണ് ഇത് പുറത്തുവന്നിരിക്കുന്നത്. ഇന്നലെ വൈകിട്ട് രജിത് കുമാറും എലീനയും പരീക്കുട്ടിയും തമ്മിൽ നടത്തിയ ചർച്ച. 
 
രജിത് : കളി മുറുകുകയാണ്. മുറുക്കി മുറുക്കി കൊണ്ടുവരികയാണ്. 
എലീന: അപ്പോൾ നമ്മൾ എന്ത് ചെയ്യണം? നമ്മൾ മൂന്ന് പേരും ഒറ്റക്കെട്ടായി നിന്നാൽ... തമാശ അല്ല, കാര്യമായിട്ട് പറയുന്നതാ.
രജിത്: നമ്മൾ മൂന്നാളും ഒറ്റക്കെട്ടായി നിന്നാൽ ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും നടക്കില്ല. 
എലീന: അത് തോന്നിക്കുന്നതാ.
പരീക്കുട്ടി: പതുക്കെ പറ
രജിത്: നമ്മൾ മൂന്നും ഒരു ഗ്രൂപ്പായത് കൊണ്ട് ഒരു കാര്യവുമില്ല. 
എലീന: ആര് പറഞ്ഞു?
രജിത്: ഞാൻ പറയുന്നു.
എലീന: ഇവിടെ 3 ഗ്രൂപ്പ് ഓൾ‌റെഡി ഉണ്ട്. അറിയുവോ? 
രജിത്: ഇല്ല, 3 ഗ്രൂപ്പ് ഉണ്ടോ? ഗ്രൂപ്പ് ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. കുറച്ച് പേര് ഇങ്ങനെ ഒരുമിച്ച് വരുന്നു, പോകുന്നു. 
എലീന: അതിനാണ് ഞങ്ങൾ ഗ്രൂപ്പ് എന്ന് പറയുന്നത്. 
രജിത്: (പരീക്കുട്ടിയെ നോക്കി) അപ്പുറവും ഇപ്പുറവും ചാടി നടക്കുന്നവരില്ലേ ഇതിനകത്ത്. 
എലീന: കുറച്ച് പേര് ഇങ്ങനെ നടക്കുന്നു എന്ന് പറഞ്ഞില്ലേ? അവർ അറ്റാക്ക് ചെയ്യുന്നതായി തോന്നിയിട്ടില്ലെ?
രജിത്: അതിനകത്തിരിക്കുന്ന ഒരു 3,4 പേർ എന്നെ ടാർഗറ്റ് ചെയ്യുന്നുണ്ട്. 
എലീന: അപ്പൊ നമ്മൾ എന്താ ചെയ്യേണ്ടത്? 
രജിത്: ഞാൻ എന്ത് ചെയ്യാൻ, ഞാനതിന്റെ മുകളിലേക്ക് ചാടിപ്പോകും. 
എലീന: പക്ഷേ, എപ്പുഴും അങ്ങനെ വേലി ചാടാൻ പറ്റില്ല. ചിലപ്പോൾ അങ്ങനെ ചാടാൻ നോക്കുമ്പോൾ നമ്മുടെ കാല് കീറി പോകും. 
രജിത്: അവരോട് ഞാൻ എത്ര സ്നേഹമായി പെരുമാറിയാലും അവർ എന്നെ പ്രീ പ്ലാൻഡ് രീതിയിലാണ് കാണുന്നതും പെരുമാറുന്നതും. 
എലീന: ഇനി സ്നേഹം വേണ്ട, ഇനി എല്ലാവരോടും ടെറർ ആണ്. 
രജിത്: വമ്പൻ സ്രാവുകൾ ഉണ്ട് ഇവിടെ. 
എലീന: അത് ആരൊക്കെയാ?
രജിത്: വീണ, ആര്യ, മഞ്ജു, തെസ്നി. തെസ്നി പിന്നെ പോട്ടെ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു, 2 മരണം: നിരവധി പേർക്ക് പരിക്ക്

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നു, രാജ്യറാണി പകൽവണ്ടിയായി എറണാകുളത്തേക്ക് ഓടിക്കാൻ ആലോചന

പാതിവില തട്ടിപ്പ്: തിരൂരിൽ പരാതിയുമായി നൂറോളം വീട്ടമ്മമാർ

കാന്‍സര്‍ സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണം, ഈ രോഗത്തിന് സമ്പന്നനോ ദരിദ്രനെന്നോ വ്യത്യാസമില്ല: നിയമസഭാ സ്പീക്കര്‍

യുവതി തൂങ്ങിമരിച്ച നിലയിൽ : ഭർത്താവും വനിതാ സുഹൃത്തും അറസ്റ്റിൽ

അടുത്ത ലേഖനം
Show comments