Webdunia - Bharat's app for daily news and videos

Install App

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെ ഞായറാഴ്ച; നിരവധി താരങ്ങള്‍ എത്തുന്നു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 12 ജൂണ്‍ 2024 (18:16 IST)
bigg boss
ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂണ്‍ 16 ന്  ഏഷ്യാനെറ്റില്‍. ബിഗ് ബോസില്‍ നിലപാടുകള്‍ അറിയിച്ചും ഗെയിമുകള്‍ ആസൂത്രണം ചെയ്തും  വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്‌കുകളില്‍ കഴിവുതെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ മത്സരാര്‍ഥികളില്‍ നിന്നും , പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന   അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസണ്‍ 6  ഗ്രാന്‍ഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു.
 
പ്രശസ്ത താരങ്ങളും ബിഗ് ബോസ്സ് മുന്‍മത്സരാര്ഥികളുമായ  നോബി  , കുട്ടി അഖില്‍ , സൂരജ് , നാദിറ , റനീഷ  തുടങ്ങിയവര്‍ അവതരിപ്പിച്ച കോമഡി സ്‌കിറ്റും  ചലച്ചിത്രപിന്നണി ഗായകരായ സിത്താര , വിധു പ്രതാപ് , ശക്തിശ്രീ   എന്നിവര്‍  ഒരുക്കുന്ന സംഗീതവിരുന്നും  പ്രശസ്ത താരങ്ങളായ നീത പിള്ള , ദില്‍ഷാ പ്രസന്നന്‍ , ശ്രുതിലക്ഷ്മി , ധന്യ മേരി വര്ഗീസ് , ജാഫര്‍ സാദിഖ് തുടങ്ങിയവരുടെ നൃത്യവിസ്മയങ്ങളും ഗ്രാന്‍ഡ്  ഫിനാലെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
ബിഗ് ബോസ് സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റില്‍ ജൂണ്‍ 16  ന് ഞായറാഴ്ച   രാത്രി ഏഴ് മണിമുതലാണ് സംപ്രേക്ഷണം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി

അടുത്ത ലേഖനം
Show comments