Webdunia - Bharat's app for daily news and videos

Install App

നീ അടിക്കടാ.. തല്ല്...പരസ്പരം ഏറ്റുമുട്ടി മത്സരാര്‍ത്ഥികള്‍, വീഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 11 മാര്‍ച്ച് 2024 (12:09 IST)
BiggBoss Malayalam Season 6
ബിഗ് ബോസ് മലയാളം ആറാം സീസണിന് തുടക്കമായി. കഴിഞ്ഞ അഞ്ചു സീസണുകളിലെയും പോലെ മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണത്തെയും അവതാരകന്‍. കോമണേഴ്‌സ് വിഭാഗത്തില്‍ നിന്നുമുള്ള രണ്ട് പേര്‍ ഉള്‍പ്പെടെ 19 മത്സരാര്‍ത്ഥികളാണ് എത്തിക്കഴിഞ്ഞെങ്കിലും വലിയ താരങ്ങള്‍ ഇല്ല.
 
ഷോ തുടങ്ങി ആദ്യ നാളുകളില്‍ പരസ്പരം പരിചയപ്പെടുന്നതാണ് കാണാറുള്ളത്. ഈ ദിവസങ്ങളില്‍ ഏറ്റുമുട്ടലുകള്‍ കുറവായിരിക്കും.എന്നാല്‍ ഈ സീസണ്‍ വ്യത്യസ്തമാണ്. സീസണ്‍ 6 ന്റെ രണ്ടാം ദിനം തന്നെ മത്സരാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടി.
ആദ്യ ക്യാപ്റ്റന്‍സി ടാസ്‌ക് നടക്കുന്നതിനിടയിലാണ് മത്സരാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടിയത്.ഹോട്സ്റ്റാറിലൂടെ പുറത്ത് വന്ന പ്രമോയിലാണ് ഇത് കാണാന്‍ ആവുന്നത്. ആദ്യ ആഴ്ചയില്‍ തന്നെ ക്യാപ്റ്റന്‍ ആരാകും? പൊരിഞ്ഞ പോരാട്ടം തന്നെ ഉണ്ടാകും.ജാസ്മിന്‍ ജാഫര്‍, രതീഷ്, റോക്കി അസി എന്നിവര്‍ ഏറ്റുമുട്ടി.ജാസ്മിന്‍ ജഫറും രതീഷും ചേര്‍ന്ന് റോക്കിയെ ചോദ്യം ചെയ്യപ്പെടുകയും ഇതിന് റോക്കിയെ ചോദ്യം ചെയ്യുകയാണ്.
അന്‍സിബ, ജിന്റോ, യമുന റാണി, ഋഷി എസ് കുമാര്‍, സിജോ ടോക്‌സ്, ശരണ്യ ആനന്ദ്, ശ്രുതി കൃഷ്ണ, ജാന്മണി, ശ്രീരേഖ, അപ്‌സര, നോറ മുസ്‌കാന്‍, ഗബ്രി ജോസ്, അര്‍ജുന്‍ ശ്യാം, സുരേഷ് മേനോന്‍ എന്നിവരും കൊച്ചി സ്വദേശി റസ്മിന്‍ ഭായി, ട്രാവലറായ നിഷാന എന്നിവരും കൂടി ചേര്‍ന്നതാണ് ബിഗ് ബോസ് മലയാളം ആറാം സീസണ്‍.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather Live Updates: പെരുമഴ തുടങ്ങി, അപകടകരമായ രീതിയില്‍ കാറ്റിനു സാധ്യത; വേണം അതീവ ജാഗ്രത

Ayyan Kali Death Anniversary: ജൂണ്‍ 18, അയ്യങ്കാളി ചരമദിനം

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

അടുത്ത ലേഖനം
Show comments