ബിഗ് ബോസ് ഏറ്റവും കൂടുതൽ പ്രതിഫലം നൽകിയത് ശ്വേത മേനോന്, രണ്ടാം സ്ഥാനം രഞ്ജിനി ഹരിദാസിന്,പേളി മാണിക്ക് ഒരു ദിവസം കിട്ടിയത് 50,000!

കെ ആര്‍ അനൂപ്
വ്യാഴം, 11 ജനുവരി 2024 (09:07 IST)
Shwetha Menon Ranjini Haridas
മലയാളത്തിലെ ജനപ്രിയ ടെലിവിഷൻ പരിപാടികളിൽ ഒന്നായിരുന്നു ബിഗ് ബോസ് (Bigg Boss). പ്രധാന ആകർഷണം മോഹൻലാലിൻ്റെ അവതരണമാണ് (Mohanlal). ശ്രദ്ധേയരായ ഒരുപിടി മത്സരാർത്ഥികളും ഇതിനിടെ വന്നുപോയി. നടനും അവതാരകനുമായ സാബുമോൻ അബ്ദുസമദ് (Sabumon Abdusamad) കപ്പ് ഉയർത്തിയ സീസണിൽ പേളി മാണിയായിരുന്നു (Pearle Maaney) റണ്ണർ അപ്പ്.
 
പേളി മാണിക്ക് ജീവിതപങ്കാളിയെ സമ്മാനിച്ചത് ബിഗ് ബോസ് ഹൗസ് ആയിരുന്നു.ശ്രീനിഷ് അരവിന്ദും ഒരു മത്സരാർത്ഥിയായിരുന്നു. ബിഗ് ബോസ് വീട്ടിൽ നിന്നായിരുന്നു പ്രണയത്തിന് തുടക്കമിട്ടത്. 2019 വിവാഹിതരായ ദമ്പതിമാർക്ക് നില എന്നൊരു പെൺകുട്ടിയുണ്ട്. രണ്ടാമതും അമ്മയാകാനുള്ള ഒരുക്കത്തിലാണ് പേളി. ഇതുവരെയുള്ള എല്ലാ ബിഗ് ബോസിസുകളിലെ കണക്കെടുത്താലും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ഒരു മത്സരാർത്ഥിയുണ്ട്.ശ്വേതാ മേനോൻ, രഞ്ജിനി ഹരിദാസ്, പേളി മാണി, ശ്രീനിഷ് അരവിന്ദ്, സാബുമോൻ, അരിസ്റ്റോ സുരേഷ്, അർച്ചന സുശീലൻ മത്സരാർത്ഥികൾ വന്നുപോയി.
 
പേളി മാണിക്ക് ഒരു ദിവസം 50,000 രൂപയാണ് ലഭിച്ചത്. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിലെ അവതാരക കൂടിയായിരുന്നു അന്ന് പേളി. നടൻ അനൂപ് ചന്ദ്രനെ 71,000 രൂപ കിട്ടി.രഞ്ജിനി ഹരിദാസാണ് ഏറ്റവും വലിയ രണ്ടാമത്തെ പ്രതിഫലം വാങ്ങിയ താരം ഒരു ദിവസത്തേക്ക് 80000 രൂപ ആയിരുന്നു ബിഗ് ബോസ് നടിയും ഗായികയും സാമൂഹിക പ്രവർത്തകയും രഞ്ജിനിക്ക് നൽകിയത്. ശ്വേതാ മേനോന് ഒരു ദിവസം ബിഗ്ബോസിൽ നിൽക്കുവാൻ ആയി ഒരു ലക്ഷം രൂപയായിരുന്നു ഒരു ദിവസത്തേക്ക് നൽകിയത്. അതായത് ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ ഏറ്റവും ഉയർന്ന പ്രതിഫലം.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments