Webdunia - Bharat's app for daily news and videos

Install App

രണ്ടായിരത്തിനു ശേഷം വമ്പന്‍ പരാജയമായ മോഹന്‍ലാല്‍ ചിത്രങ്ങള്‍

Webdunia
വെള്ളി, 11 ഫെബ്രുവരി 2022 (11:12 IST)
മോളിവുഡിന്റെ ബോക്സ്ഓഫീസ് കിങ് ആണ് മോഹന്‍ലാല്‍. മലയാളത്തില്‍ നൂറ് കോടി, അമ്പത് കോടി ക്ലബുകളിലെല്ലാം ആദ്യം കയറി താരമാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. എന്നാല്‍, മോഹന്‍ലാലിന്റെ കരിയറിലും നിരാശപ്പെടുത്തിയ ചില സിനിമകളുണ്ട്. രണ്ടായിരത്തിനു ശേഷം റിലീസ് ചെയ്തതില്‍ വലിയ പ്രതീക്ഷകളോടെ എത്തി പ്രേക്ഷകരെ പൂര്‍ണമായി നിരാശപ്പെടുത്തിയ അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം
 
1. കാസനോവ
 
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രം. വമ്പന്‍ മുതല്‍ മുടക്കില്‍ റിലീസ് ചെയ്ത കാസനോവ റിലീസിന് മുന്‍പ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായ ചിത്രമാണ്. ബോബി-സഞ്ജയ് കൂട്ടുകെട്ടിലുള്ള തിരക്കഥയും റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനവും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. മോഹന്‍ലാലിന്റെ കാമുകവേഷം ആരാധകരെ ഞെട്ടിക്കുമെന്നാണ് റിലീസിന് മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ വരെ ഉറപ്പ് നല്‍കിയത്. എന്നാല്‍, 2012 ജനുവരി 26 ന് പുറത്തിറങ്ങിയ കാസനോവ ബോക്സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞു. സാമ്പത്തികമായി വലിയ നഷ്ടമാണ് നിര്‍മാതാവിന് വരുത്തിവച്ചത്.
 
2. ലേഡീസ് ആന്റ് ജെന്റില്‍മാന്‍
 
തൊട്ടതെല്ലാം പൊന്നാക്കിയ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച സിനിമയാണ് ലേഡീസ് ആന്റ് ജെന്റില്‍മാന്‍. സിദ്ധിഖ് ലാലിലെ സിദ്ധിഖിന്റെ സംവിധാനം. മീര ജാസ്മിന്‍, മംമ്ത മോഹന്‍ദാസ്, പത്മപ്രിയ, മിത്ര കുര്യന്‍ എന്നിങ്ങനെ നാല് നായികമാര്‍. 2013 ല്‍ പുറത്തിറങ്ങിയ ലേഡീസ് ആന്റ് ജെന്റില്‍മാന്‍ കാത്തിരിക്കാന്‍ കാരണങ്ങള്‍ ഏറെയായിരുന്നു. എന്നാല്‍ തിയറ്ററുകളില്‍ ചിത്രം തകര്‍ന്നടിഞ്ഞു. ക്ലൈമാക്സ് രംഗങ്ങളില്‍ അടക്കം ഫാന്‍സ് ഷോയ്ക്ക് പ്രേക്ഷകര്‍ കൂവിയത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു.
 
3. കാണ്ഡഹാര്‍
 
താര രാജാക്കന്‍മാരായ മോഹന്‍ലാലും അമിതാഭ് ബച്ചനും ഒന്നിച്ച സിനിമയാണ് കാണ്ഡഹാര്‍. 1999 ലെ വിമാന റാഞ്ചല്‍ പ്രമേയം സിനിമയാക്കിയത് മേജര്‍ രവിയാണ്. മള്‍ട്ടി സ്റ്റാര്‍ ചിത്രമായിട്ടും 2010 ല്‍ പുറത്തിറങ്ങിയ കാണ്ഡഹാര്‍ ബോക്സ്ഓഫീസില്‍ വമ്പന്‍ പരാജയമായി.
 
4. ലോക്പാല്‍
 
ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വലിയ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയ സിനിമയാണ് ലോക്പാല്‍. 2013 ല്‍ റിലീസ് ചെയ്ത ചിത്രം തിയറ്ററുകളില്‍ പരാജയപ്പെട്ടു. പ്രമേയംകൊണ്ടും സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തി.
 
5. ഗീതാഞ്ജലി
 
മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് വാനോളമാണ്. എന്നാല്‍, 2013 ല്‍ റിലീസ് ചെയ്ത ഗീതാഞ്ജലി തിയറ്ററുകളില്‍ അമ്പേ പരാജയമായി. മണിചിത്രത്താഴിലെ ഡോ.സണ്ണി എന്ന കഥാപാത്രമായാണ് ഗീതാഞ്ജലിയില്‍ മോഹന്‍ലാല്‍ എത്തിയത്. എന്നാല്‍, അതുകൊണ്ടും സിനിമയ്ക്ക് പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ സാധിച്ചില്ല.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments