Webdunia - Bharat's app for daily news and videos

Install App

നയൻസിന്റെ ബില്ലയും സത്യവും കണ്ടി‌ട്ടുണ്ടോ? ഇനി അതേയുള്ളു ഒരു മാർഗം!

ബില്ല കണ്ടിട്ടുണ്ടോ? ഇനി അതെല്ലാം പഴങ്കഥ!

Webdunia
ശനി, 5 നവം‌ബര്‍ 2016 (15:35 IST)
തെന്നിന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് നയൻതാര. തന്റെ രണ്ടാം വരവിലും മികച്ച അഭിനയത്തിലൂടെ ഇന്നും തമിഴകത്തിന്റെ സുന്ദരിയാണ് നയൻസ്. സഹനായികയായിട്ടായിരുന്നു താരത്തിന്റെ തമിഴ് അരങ്ങേറ്റം. ഗ്ലാമറിന്റെ അവസാന വാക്കായിരുന്നു നയൻതാര. നയൻസിന്റെ ബില്ല എന്നൊരൊറ്റ ചിത്രത്തിലൂടെയാണ് താരത്തിന്റെ മൂല്യം കുത്തനെ ഉയർന്നത്.
 
ബില്ലയിലും സത്യത്തിലും കണ്ട നയൻതാരയെ ഇനി കാണാൻ സാധിക്കില്ല. അതെല്ലാം പഴങ്കഥയായി മാറുകയാണ്. ഗ്ലാമറായ നയൻസിനെ കാണണമെങ്കിൽ അത്തരത്തിൽ അഭിനയിച്ച സിനിമകൾ ഒന്നുകൂടി കാണേണ്ടി വരും. നഗ്നത പ്രദര്‍ശിപ്പിക്കാന്‍ ഇനി താനില്ലെന്ന് താരം വ്യക്തമാക്കി കഴിഞ്ഞു. അഭിനയിക്കാന്‍ മാത്രം വിളിച്ചാല്‍ മതി. ശരീരം പ്രദര്‍ശിപ്പിക്കാന്‍ താനില്ലെന്ന് നയന്‍താര തുറന്നടിച്ചു. പ്രമുഖ സംവിധായകന്റെയും നിര്‍മാതാവിന്റെയും മുമ്പില്‍ വച്ചാണ് നയന്‍സ് ഈ വെല്ലുവിളി നടത്തിയതെന്നാണ് വിവരം.
 
നയൻതാരയെ ഒഴുവാക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ സംവിധായകനും നിർമാതാവിനും സാധിക്കില്ല. അതുകൊണ്ട് തന്നെ നയൻസിന്റെ നിർബന്ധത്തിനു വഴങ്ങുക മാത്രമേ ഇരുവർക്കും വഴിയുള്ളു. ഗോകുല്‍ സംവിധാനം ചെയ്ത കാഷ്മോരയാണ് ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ നയന്‍താരയുടെ ചിത്രം. ഡോറ, ഇമൈക്ക നോഡികള്‍ തുടങ്ങിയവയാണ് നയന്‍താരയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍. 
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments