Webdunia - Bharat's app for daily news and videos

Install App

ആടുജീവിതം വൈകുന്നു, മമ്മൂട്ടിച്ചിത്രവുമായി ബ്ലെസി?

Webdunia
വെള്ളി, 5 ഒക്‌ടോബര്‍ 2018 (19:04 IST)
മലയാള സിനിമയിലെ പ്രതിഭാധനരായ സംവിധായകരില്‍ മുന്‍‌നിരയിലാണ് ബ്ലെസിയുടെ സ്ഥാനം. കാഴ്ചയും പളുങ്കും തന്‍മാത്രയും കളിമണ്ണും കല്‍ക്കട്ടാ ന്യൂസും ഭ്രമരവുമെല്ലാം ബ്ലെസി മലയാളത്തിന് സമ്മാനിച്ച മികച്ച സിനിമകള്‍.
 
‘കാഴ്ച’ എന്ന ഗംഭീര സിനിമയുമായാണ് ബ്ലെസി അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിയുടെ ഏറ്റവും നല്ല സിനിമകളില്‍ ഒന്നാണ് കാഴ്ച. ഇന്നും ആ സിനിമ വേദനിപ്പിക്കുന്ന ഒരോര്‍മ്മയാണ്. പളുങ്കും അതുപോലെ തന്നെ. മമ്മൂട്ടിയുടെ ഗംഭീരപ്രകടനം കൊണ്ട് പളുങ്ക് ശ്രദ്ധേയമായി.
 
കളിമണ്ണിന് ശേഷം ആടുജീവിതം എന്ന ബ്രഹ്മാണ്ഡ പ്രൊജക്ടിന് പിന്നാലെയാണ് ബ്ലെസി. എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്ന ഈ സിനിമയില്‍ പൃഥ്വിരാജാണ് നായകന്‍.
 
എന്നാല്‍ ആടുജീവിതം അനിശ്ചിതമായി വൈകുകയാണ്. പൃഥ്വിരാജിന്‍റെ തിരക്കുകളാണ് ആ പ്രൊജക്ട് നീണ്ടുപോകുന്നതിന് കാരണം. ആടുജീവിതം എന്ന് തുടങ്ങാന്‍ കഴിയുമെന്നതില്‍ വ്യക്തതയില്ലാത്തതിനാല്‍ അതിന് മുമ്പ് മറ്റൊരു സിനിമ ബ്ലെസി പ്ലാന്‍ ചെയ്യുന്നു എന്നാണ് ചില സൂചനകള്‍.
 
മമ്മൂട്ടിയെ നായകനാക്കി ഒരു കുടുംബചിത്രം സംവിധാനം ചെയ്യാന്‍ ബ്ലെസി ഒരുങ്ങുന്നതായാണ് ചില റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. മമ്മൂട്ടി - ബ്ലെസി ടീം വീണ്ടും വരികയാണെങ്കില്‍ അതൊരു ഗംഭീര സിനിമയായിരിക്കുമെന്നതില്‍ സംശയമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

അടുത്ത ലേഖനം
Show comments