ബോളിവുഡ് പൊക്കിയടിക്കുന്ന ആ ഹിറ്റ് പടം നമ്മുടെയാണ്, പക്ഷെ അവരത് സമ്മതിച്ച് തരില്ല: ഷറഫുദ്ദീൻ

നിഹാരിക കെ എസ്
ശനി, 23 നവം‌ബര്‍ 2024 (09:30 IST)
ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് സിനിമകളിൽ ഒന്നാണ് ഭൂൽ ഭൂലയ്യ. മലയാളം മണിച്ചിത്രത്താഴിന്റെ റീമേക്ക് ആണ് ഭൂൽ ഭൂലയ്യ. മലയാള സിനിമകളുടെ ഐഡിയകൾക്കുള്ള ഒറിജിനാലിറ്റി ബോളിവുഡിനില്ലെന്ന് നടൻ ഷറഫുദീൻ പറയുന്നു. ബോളിവുഡിലുള്ളവർ വലിയ സംഭവമായി പൊക്കിയടിക്കുന്ന ഭൂൽ ഭൂലയ്യ പോലും മലയാളത്തിൽ നിന്നും കൊണ്ടുപോയതാണെന്ന് അവർ സമ്മതിക്കാത്ത കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് ഷറഫുദ്ദീൻ പറഞ്ഞു.
 
വ്യത്യസ്തമായ വേഷപ്പകർച്ചയിൽ പ്രത്യക്ഷപ്പെട്ട് കാഴ്ചക്കാരെ ചിരിപ്പിച്ചും വെറുപ്പിച്ചും കരയിപ്പിച്ചും പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ച ഷറഫുദ്ദീൻ ഇത്തവണ എത്തുന്നത് നായകനായിട്ടാണ്. അന്ന് വരത്തനിൽ ഐശ്വര്യ ലക്ഷ്മിയുടെ വില്ലനായ് വേഷമിട്ടു. ഇന്ന് 'ഹലോ മമ്മി'യിലൂടെ ഐശ്വര്യ ലക്ഷ്മിയുടെ നായകനായി നിറഞ്ഞാടുകയാണ് ഷറഫുദ്ദീൻ.
 
ചിത്രത്തിന്റെ കഥയും തിരക്കഥയും സാൻജോ ജോസഫാണ് കൈകാര്യം ചെയ്തത്. ഹാങ്ങ് ഓവർ ഫിലിംസിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന ഈ ചിത്രം 'നീലവെളിച്ചം', 'അഞ്ചക്കള്ളകോക്കാൻ' എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിന് ശേഷം എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് നിർമ്മാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. ഹിന്ദി താരം സണ്ണി ഹിന്ദുജ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചർച്ചകൾ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കൂട്ട പിരിച്ചുവിടൽ, അമേരിക്കയിൽ ഭാഗിക അടച്ചുപൂട്ടൽ അഞ്ചാം ദിവസത്തിലേക്ക്

മന്ത്രിയുടെ ശകാരവും തുടര്‍ന്ന് സ്ഥലംമാറ്റവും; കെഎസ്ആര്‍ടിസി ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടെ കുഴഞ്ഞു വീണു

പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ തീരുമാനിച്ച് കേരള സര്‍ക്കാര്‍; നടപ്പാക്കുന്നത് അടുത്ത അധ്യയന വര്‍ഷം

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മത്സരം നവംബറില്‍; നടക്കുന്നത് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മത്സരം: തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

അടുത്ത ലേഖനം
Show comments