Webdunia - Bharat's app for daily news and videos

Install App

Bougainvillea Box Office Collection Day 1: 'നമ്മ പടം താന്‍ പേസണം' സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും മികച്ച ആദ്യദിന കളക്ഷന്‍ സ്വന്തമാക്കി 'ബോഗയ്ന്‍വില്ല'

ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ബോഗയ്ന്‍വില്ല ഇന്നലെയാണ് വേള്‍ഡ് വൈഡായി റിലീസ് ചെയ്തത്

രേണുക വേണു
വെള്ളി, 18 ഒക്‌ടോബര്‍ 2024 (09:28 IST)
Bougainvillea Box Office Collection Day 1: ആദ്യദിനം മികച്ച കളക്ഷന്‍ സ്വന്തമാക്കി അമല്‍ നീരദ് ചിത്രം ബോഗയ്ന്‍വില്ല. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ആദ്യദിനം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 3.25 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം റിലീസ് ദിനത്തില്‍ 43.37 ശതമാനമായിരുന്നു കേരളത്തിലെ ഒക്യുപ്പെന്‍സി. 
 
ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ബോഗയ്ന്‍വില്ല ഇന്നലെയാണ് വേള്‍ഡ് വൈഡായി റിലീസ് ചെയ്തത്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ ആറ് കോടിക്ക് അടുത്തുണ്ടായിരിക്കുമെന്നാണ് വിവരം. ആദ്യ ഷോയ്ക്കു ശേഷം സമ്മിശ്ര പ്രതികരണങ്ങള്‍ ആണ് സിനിമയ്ക്കു ലഭിച്ചതെങ്കിലും അമല്‍ നീരദ് ഫാക്ടര്‍ ആണ് ബോക്‌സ്ഓഫീസില്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കാന്‍ കാരണം. 
 
അമല്‍ നീരദ് പ്രൊഡക്ഷന്‍, ഉദയ പിച്ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ബോഗയ്ന്‍വില്ല നിര്‍മിച്ചിരിക്കുന്നത്. ജ്യോതിര്‍മയി പത്ത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് തിരക്കഥ. ലാജോ ജോസിന്റെ റൂത്തിന്റെ ലോകം നോവലിന്റെ അവലംബം ആയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിൻ യാത്രയിൽ ഈ വസ്തുക്കൾ കൈയിൽ കരുതുന്നത് നിയമവിരുദ്ധമെന്ന് നിങ്ങൾക്കറിയാമോ?

ഇന്നും മഴയ്ക്ക് ശമനം: സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ദീപാവലി തിരക്ക് കുറയ്ക്കാൻ 58 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും

തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി; സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ ഹർജി

നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ശബ്ദത്തിലും തട്ടിപ്പ് കോളുകള്‍!

അടുത്ത ലേഖനം
Show comments