Webdunia - Bharat's app for daily news and videos

Install App

Bramayugam OTT Rights: 20 കോടിക്ക് ചോദിച്ചിട്ടും ഹോട്ട്സ്റ്റാറിന് കൊടുത്തില്ല ! ഭ്രമയുഗത്തിന്റെ ഒടിടി അവകാശം ആര്‍ക്കെന്നോ?

30 കോടിക്ക് അടുത്താണ് ഭ്രമയുഗത്തിന്റെ ഒടിടി ബിസിനസ് നടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്

രേണുക വേണു
ചൊവ്വ, 20 ഫെബ്രുവരി 2024 (15:56 IST)
Bramayugam OTT Rights: മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ഒടിടി അവകാശം വിറ്റു പോയത് വന്‍ തുകയ്ക്ക്. സോണി ലിവ് ആണ് ഭ്രമയുഗം സ്വന്തമാക്കിയിരിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍, നെറ്റ്ഫ്‌ളിക്‌സ് എന്നിവര്‍ ഭ്രമയുഗത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും സോണി ലിവ് വന്‍ തുക ചെലവഴിക്കാന്‍ തയ്യാറാകുകയായിരുന്നു. 
 
30 കോടിക്ക് അടുത്താണ് ഭ്രമയുഗത്തിന്റെ ഒടിടി ബിസിനസ് നടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹോട്ട്സ്റ്റാര്‍ 20 കോടി ഓഫര്‍ ചെയ്‌തെങ്കിലും നിര്‍മാതാക്കള്‍ ഒടിടി അവകാശം നല്‍കാന്‍ തയ്യാറായില്ല. ഒടുവില്‍ 25 കോടിക്ക് മുകളില്‍ നല്‍കാന്‍ സോണി ലിവ് തയ്യാറാകുകയായിരുന്നു. റിലീസ് ചെയ്തു നാല് ദിവസം കൊണ്ട് ഭ്രമയുഗം 30 കോടി കളക്ട് ചെയ്തു. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലുള്ള പതിപ്പും ഉടന്‍ തിയറ്ററുകളിലെത്തും. 
 
ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റിലാണ് തിയറ്ററുകളിലെത്തിയിരിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും ശശികാന്തും ചേര്‍ന്നാണ് നിര്‍മാണം. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments