Bramayugam Release date: 'കാര്‍ന്നോരുടെ മനയ്ക്കലേക്കു ഫെബ്രുവരി 15 മുതല്‍ പ്രവേശനം'; ഭ്രമയുഗം റിലീസ് ഉറപ്പിച്ചു !

ഭ്രമയുഗത്തിന്റെ ഇതുവരെ ഇറങ്ങിയ പോസ്റ്ററുകളും ടീസറും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെയായിരുന്നു

രേണുക വേണു
വ്യാഴം, 25 ജനുവരി 2024 (13:16 IST)
Mammootty (Bramayugam)

Bramayugam Release date: മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരിയില്‍ തിയറ്ററുകളില്‍. ഫെബ്രുവരി 15 നാണ് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. ആന്റോ ജോസഫിന്റെ ആന്‍ മീഡിയ കമ്പനി വഴിയാണ് കേരളത്തിലെ റിലീസ്. തിയറ്റര്‍ ചാര്‍ട്ടിങ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റിലീസുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും. 
 
ഭ്രമയുഗത്തിന്റെ ഇതുവരെ ഇറങ്ങിയ പോസ്റ്ററുകളും ടീസറും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെയായിരുന്നു. 2024 ലും ഒരു മലയാള സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഇറങ്ങുന്നു എന്നത് പാന്‍ ഇന്ത്യന്‍ തലത്തില്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചയായി കഴിഞ്ഞു. 
 
ഹൊറര്‍ ത്രില്ലറായ ഭ്രമയുഗത്തില്‍ മമ്മൂട്ടിയെ കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മമ്മൂട്ടി വില്ലന്‍ വേഷത്തിലാണ് അഭിനയിക്കുന്നത്. ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ടി.ഡി.രാമകൃഷ്ണനാണ് ചിത്രത്തിനായി സംഭാഷണം ഒരുക്കിയിരിക്കുന്നത്. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പകല്‍ 10 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്; ശ്രദ്ധിക്കുക

VD Satheesan: തഴഞ്ഞത് കെ.സി.വേണുഗോപാല്‍ ഇടപെട്ട്, ചെന്നിത്തലയ്ക്കു 'പവര്‍'; സതീശന്‍ ഒറ്റപ്പെട്ടു, പൊട്ടിത്തെറിയിലേക്ക് !

Exclusive: വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാമെന്നു മുരളീധരന്‍; 'പക്ഷേ തോറ്റാല്‍..' കോണ്‍ഗ്രസ് നേതൃത്വത്തോടു ഉപാധി !

പാഠപുസ്തകവും യൂണിഫോമും സ്‌കൂള്‍ തുറക്കുന്നതിന് മുമ്പേ എത്തിക്കുന്നത് ഭരണമികവ്: മന്ത്രി വി ശിവന്‍കുട്ടി

ശരീരത്തില്‍ വസ്ത്രമില്ല; കൊച്ചിയില്‍ ജ്വല്ലറി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ മധ്യവയസ്‌കന്‍ മരിച്ചു

അടുത്ത ലേഖനം
Show comments