Webdunia - Bharat's app for daily news and videos

Install App

മമ്മൂക്കയുടെ 369 പോർഷേയും, ലാലേട്ടന്റെ 2255 ലാൻഡ് ക്രൂസും പരസ്‌പരം കുശലം പറയുന്നു; ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം !

Webdunia
ബുധന്‍, 5 ഡിസം‌ബര്‍ 2018 (19:29 IST)
സൂപ്പർസ്റ്റാർ മോഹൻ‌ലാലിനെയും മെഗാസ്റ്റാർ മമ്മൂട്ടിയെയും സ്നേഹിക്കുന്ന അതേ അളവിൽ തന്നെ ആരാധകർ അവരുടെ വാഹനങ്ങളേയും സ്നേഹിക്കുന്നുണ്ട്. ഇപ്പോഴിതാ മമ്മൂക്കയുടെ 369 പോർഷേ പനമേരയും ലാലേട്ടന്റെ  2255 ടൊയോട്ട ലാൻഡ് ക്രൂസും പരസ്‌പരം നോക്കിനിൽക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്.  
 
എതോ ഒരു പരിപാടിക്കായി മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചത്തിയപ്പോൾ എടുത്ത ഒരു ചിത്രമാണിത്. സ്ഥലമോ പരിപാടിയോ ഏതെന്ന് വ്യക്തമല്ല. ചിത്രം ഇരു താരങ്ങളുടെയും ആരാധകർ ആഘോഷമാക്കുകയാണ്. മോഹൻ‌ലാലും മമ്മൂട്ടിയും ഒരു സിനിമയിൽ ഒന്നിച്ചെത്തിയ പ്രദീതിയാണ് സാമൂഹ്യ മാധ്യമങ്ങളിൽ. 
 
വഹന പ്രേമിയായ മമ്മൂക്കയുടെ ഏറ്റവും പ്രിയ വാഹനമാണ് പോർഷേ പനമേര. തനിക്കേറ്റവും ഇഷ്ടപ്പെട്ട 369 എന്ന നമ്പർ വാഹനത്തിന് നൽകാൻ കാരണം അതാണ്. പോഷേയുടെ തന്നെ ഏറ്റവും മികച്ച കാറുകളിലൊന്നാണിത്. 550 പി എസ് കരുത്തും 770 എൻ എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ വാഹനം വെറും 3.9 സെക്കന്റ്കൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിക്കും. ഏകദേശം  2.3 കോടി രൂപയാണ് വാഹനത്തിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില.
 
മോഹൻ‌ലാലിന്റെ രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ 2255 എന്ന നമ്പർ മലയാളികൾക്ക് സുപരിചിതമാണ്. ആ നമ്പർ തന്നെയാണ് മോഹൻ‌ലൽ തന്റെ എല്ലാ കാറുകൾക്കും നൽകിയിരിക്കുന്നത്. 3400 ആർ പി എമ്മിൽ 262 ബി എച്ച് പി കരുത്തും, 1600 ആർ പി എമ്മിൽ 650 എൻ എം ടോർക്കു ഉത്പാതിപ്പിക്കുന്ന 4461 സി സി കരുത്തൻ ലാൻഡ് ക്രൂസർ സിനിമാ ലോകത്തെ ഇഷ്ടതാരമാണ് 1.36 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാം

പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവ്

അതിശക്തമായ മഴയ്ക്ക് സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം, 4 ജില്ലകളിൽ റെഡ് അലർട്ട്

ഫണ്ട് തിരിമറി നടത്തിയ ട്രൈബൽ ഓഫീസർക്ക് 16 വർഷം തടവ് ശിക്ഷ

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

അടുത്ത ലേഖനം
Show comments