Webdunia - Bharat's app for daily news and videos

Install App

ഇക്കളി തീക്കളി സൂക്ഷിച്ചോ... പുത്തൻപണം കാണാൻ എത്തുന്നവരെ തിരിച്ചയ്ക്കുന്നു!

മമ്മൂട്ടിയുടെ പുത്തൻപണം കാണാൻ എത്തുന്ന കുടുംബപ്രേക്ഷകരെ നിരാശരാക്കി തീയേറ്റ‌ർ ഉടമകൾ

Webdunia
ചൊവ്വ, 18 ഏപ്രില്‍ 2017 (08:06 IST)
ഏതൊക്കെ പടത്തിന് എവിടെയൊക്കെയാണ് കത്രിക വെക്കേണ്ടതെന്ന കാര്യത്തിൽ സെൻസർ ബോർഡിന് യാതോരു പരിധിയുമില്ലാതെ വന്നിരിയ്ക്കുകയാണ്. ഈ അടുത്ത കാലത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങൾക്കും സെൻസർ ബോർഡ് കത്രിക വെച്ചിരുന്നു. ഇതെല്ലാം വൻ വിവാദമാവുകയും ചെയ്തിരുന്നു. സെൻസർ ബോർഡിന്റെ ഒടുവിലത്തെ ഇരയാണ് മമ്മൂട്ടിയുടെ പുത്തൻപണം.
 
ചിത്രത്തിന് എ സർട്ടിഫിക്കേറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. അതേസമയം, എന്തിനാണ് പുത്തൻപണത്തിന് 'എ' സർട്ടിഫിക്കേറ്റ് നൽകിയതെന്ന ചോദ്യമാണ് ആരാധകർ ചോദിയ്ക്കുന്നത്. ഈ വിഷത്തെ ചൊല്ലി പല തിയേറ്ററുകളിലും അടിപിടികള്‍ നടക്കുന്നതായി സോഷ്യൽ മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നു.
 
മമ്മൂട്ടി ചിത്രത്തിനെ എക്കാലത്തും വിജയിപ്പിച്ചിട്ടുള്ളത് കുടുംബപ്രേക്ഷകരാണ്. വാരാന്ത്യങ്ങളിലായിരിക്കും കുടുംബ പ്രേക്ഷകരുടെ തള്ളിക്കയറ്റം തീയേറ്ററുകളിൽ ഉണ്ടാവുക. എന്നാല്‍ റിലീസ് ചെയ്ത അഞ്ചാം ദിവസം ഞായറാഴ്ച 54.64 ശതമാനം മാത്രമായിരുന്നു തീയേറ്ററുകളിലെ ജനസാന്നിദ്ധ്യം.
 
പല തിയേറ്ററുകളിലും 18 വയസ്സിന് താഴെയുള്ള കുട്ടികളെ സിനിമ കാണാന്‍ അനുവദിയ്ക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛനമ്മമാരോടൊപ്പം വരുന്ന കുട്ടികളെ പോലും സിനിമ കാണാന്‍ അനുവദിക്കാതെ തിരിച്ചയക്കുന്നു എന്നാണ് വാര്‍ത്തകള്‍. കുടുംബവുമായി ഒന്നിച്ച് വരുമ്പോൾ കുട്ടികളെ സിനിമ കാണാൻ അനുവദിക്കാത്തതിനെ തുടർന്ന് മാതാപിതാക്കളും മടങ്ങിപ്പോകുന്നു. 
 
ഇതേ ചൊല്ലി പല തിയേറ്ററുകളും സംഘര്‍ഷഭരിതമായി. ഈ പ്രശ്‌നത്തെ ചൊല്ലി ടിക്കറ്റ് ബുക്ക് ചെയ്ത ആള്‍ക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ടിക്കറ്റ് ബുക്ക് ചെയ്ത് സിനിമ കാണാന്‍ വേണ്ടി തിയേറ്ററിലെത്തുമ്പോഴാണ് പ്രശ്‌നമറിയുന്നത്. പൈസയും പോയി സിനിമയും ഇല്ല എന്ന അവസ്ഥയാണ്. ഇത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രവാദിനികളെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരെ ജനക്കൂട്ടം കൊലപ്പെടുത്തി; സംഭവം ബീഹാറില്‍

Nipah Virus: സംസ്ഥാനത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേര്‍, ഹൈറിസ്‌ക് വിഭാഗത്തില്‍ 27 പേര്‍

വൃദ്ധസദനത്തിലെ പ്രണയം; വിജയരാഘവനും സുലോചനയും ഇനി ഒന്നിച്ച്, വിവാഹം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം

പാക് ചാരവൃത്തി ആരോപിക്കപ്പെട്ട് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സര്‍ക്കാര്‍ ക്ഷണപ്രകാരം; വിവരാവകാശ രേഖകള്‍

വെള്ളപ്പൊക്കത്തില്‍ ഹിമാചലിലെ സഹകരണ ബാങ്ക് മണ്ണിനടിയില്‍; കോടികളുടെ സ്വര്‍ണത്തിനും പണത്തിനും കാവല്‍ നിന്ന് ജനങ്ങള്‍

അടുത്ത ലേഖനം
Show comments