Coolie Box Office Collection: ലോകേഷ് ഇഫക്ടില്‍ പിടിച്ചുനിന്ന് കൂലി; രണ്ടാം ദിനവും മികച്ച കളക്ഷന്‍

രണ്ടാം ദിനമായ വെള്ളിയാഴ്ച ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 53.50 കോടിയാണ് കൂലിയുടെ കളക്ഷന്‍

രേണുക വേണു
ശനി, 16 ഓഗസ്റ്റ് 2025 (10:08 IST)
Coolie Box Office Collection: സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബോക്‌സ്ഓഫീസില്‍ നേട്ടമുണ്ടാക്കി രജനികാന്ത് ചിത്രം 'കൂലി'. ഹിറ്റ്‌മേക്കര്‍ ലോകേഷ് കനകരാജ് ഇഫക്ടാണ് ബോക്‌സ്ഓഫീസില്‍ കൂലിക്ക് ഗുണമായത്. 
 
രണ്ടാം ദിനമായ വെള്ളിയാഴ്ച ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 53.50 കോടിയാണ് കൂലിയുടെ കളക്ഷന്‍. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്നുള്ള ആകെ കളക്ഷന്‍ രണ്ട് ദിവസം കൊണ്ട് 118.50 കോടിയായി. സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ആദ്യദിനമായ വ്യാഴാഴ്ച ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് 65 കോടി നേടാന്‍ കൂലിക്ക് സാധിച്ചിട്ടുണ്ട്. 
അതേസമയം റിലീസ് ദിനത്തില്‍ വേള്‍ഡ് വൈഡായി 151 കോടിയാണ് കൂലി കളക്ട് ചെയ്തത്. ഒരു തമിഴ് ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനാണിത്. 
 
വന്‍ മുതല്‍മുടക്കുള്ള ചിത്രമാണ് കൂലി. അഭിനേതാക്കളുടെയും സംവിധായകന്റെയും പ്രതിഫലം മാത്രം നോക്കിയാല്‍ ഏതാണ്ട് 300 കോടിക്ക് അടുത്തുണ്ട്. രജനികാന്തിന്റെ പ്രതിഫലം 150-250 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംവിധായകന്‍ ലോകേഷ് കനകരാജിന്റെ പ്രതിഫലം 50 കോടിയാണ്. കാമിയോ റോളില്‍ എത്തുന്ന ആമിര്‍ ഖാന്‍ 'കൂലി'യില്‍ അഭിനയിക്കാന്‍ പ്രതിഫലം വാങ്ങിയിട്ടില്ല. നാഗാര്‍ജുന 24-30 കോടി, ശ്രുതി ഹാസന്‍ നാല് കോടി, സത്യരാജ് അഞ്ച് കോടി, ഉപേന്ദ്ര നാല് കോടി, സൗബിന്‍ ഷാഹിര്‍ ഒരു കോടി എന്നിങ്ങനെയാണ് മറ്റു അഭിനേതാക്കളുടെ പ്രതിഫലം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം, മാതൃഭാഷ പഠിക്കുക ഏതൊരു കുട്ടിയുടേയും മൗലികാവകാശമാണ്: കെ. ജയകുമാര്‍

രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്

ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരെ ബാധിക്കില്ല, പന്നികളില്‍ 100ശതമാനം മരണനിരക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല; ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ

അടുത്ത ലേഖനം
Show comments